മൈസൂരു : ഹാസന്‍ ജില്ലയിലെ ബേലൂരിലുള്ള വാടകവീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.വെള്ളിയാഴ്ച രാത്രി ചിക്കമംഗളൂരു ജില്ലയിലെ മല്ലേനഹള്ളി ഗ്രാമത്തില്‍നിന്നുള്ള സ്പന്ദനയുടെ (34) മൃതദേഹമാണ് കണ്ടെത്തിയത്.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞശേഷം എട്ട് ദിവസമായി ഇവര്‍ ബേലൂരില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം.രണ്ടുദിവസമായി വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംശയാസ്പദമായ സാഹചര്യത്തിലെ മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ബേലൂര്‍ പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
