തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മതിൽ ഇടിഞ്ഞ് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

NOVEMBER 22, 2025, 4:12 AM

തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മതിൽ ഇടിഞ്ഞ് വീണ് വൃദ്ധ മരിച്ചു. പൊഴിയൂർ ഉച്ചക്കട സ്വദേശി സരോജിനി (70) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവമെന്നാണ് വിവരം. വീട്ടിൽ നിന്ന് കടയിലേക്ക് പോകുന്ന വഴിയിലാണ് അപകടം ഉണ്ടായത്. ഒറ്റയ്ക്കു താമസിച്ചിരുന്ന സരോജിനിയെ കാണാനില്ലാത്തതിനാൽ നാട്ടുകാർ തിരയുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് സരോജിനിയെ മതിൽ ഇടിഞ്ഞുകിടക്കുന്ന സ്ഥലത്ത് കണ്ടെത്തിയത്.

മതിൽ ഇടിഞ്ഞു ദേഹത്തേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ സരോജിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam