ലോക സമ്പന്നരുടെ പുതിയ കേന്ദ്രമാകുമോ ദുബായ്?

JULY 9, 2025, 2:53 AM

 2025ല്‍ പുതിയ രാജ്യങ്ങളിലേക്ക് കുറഞ്ഞത് 1.42 ലക്ഷം കോടീശ്വരന്മാര്‍ കുടിയേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹെന്റലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് പുറത്തിറക്കിയ ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ സംഖ്യ 2026 ആകുമ്പോഴേക്കും 1.65 ലക്ഷമായി ഉയരും. ഇത് ലോകമെമ്പാടുമുള്ള സമ്പന്നമാരുടെ കുടിയേറ്റത്തില്‍ കുത്തനെയുള്ള കുതിച്ചുചാട്ടത്തെ സൂചിപ്പിക്കുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്ത് ലക്ഷം ഡോളറില്‍ കൂടുതല്‍ (ഏകദേശം 8.58 കോടി രൂപ) കൂടുതല്‍ ലിക്വിഡ് ആസ്തിയുള്ള അതിസമ്പന്നരാണ് ഇവര്‍. യുഎഇ അതിസമ്പന്നരുടെ പുതിയ ആസ്ഥാനമായി മാറുകയാണ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും അതിസമ്പന്നരായ ആളുകളുടെ ഏറ്റവും മികച്ച കുടിയേറ്റ ലക്ഷ്യസ്ഥാനമായി യുഎഇ തുടരുകയാണ്. 2025 ല്‍ രാജ്യം 9800 അതിമ്പന്നരായ ആളുകളെ സ്വാഗതം ചെയ്യുമെന്നാണ് കരുതുന്നത്. 2024 ല്‍ ഇത് 6700 ആയിരുന്നു.

ആദായനികുതി ഈടാക്കാത്തത് ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, രാഷ്ട്രീയ സ്ഥിരത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന കുടിയേറ്റ നയം എന്നിവയാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍. യുഎഇയില്‍ 2019 ല്‍ ആരംഭിച്ച് 2022 ല്‍ വികസിപ്പിച്ചെടുത്ത ഗോള്‍ഡന്‍ വിസ പ്രോഗ്രാം അഞ്ച് മുതല്‍ 10 വര്‍ഷം വരെ ദീര്‍ഘകാല താമസവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതും സമ്പന്നരായ വ്യക്തികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകമായി മാറി.

ഉയര്‍ന്ന ആസ്തിയുള്ള ധാരാളം ആളുകള്‍ മികച്ച ജീവിതനിലവാരവും ആദായനികുതി ഈടാക്കാത്തതും ചൂണ്ടിക്കാട്ടി യുഎഇിലേക്ക് താമസം മാറുന്ന പ്രവണത അടുത്തിടെ കാണുന്നുണ്ടെന്ന് ആഗോള നിക്ഷേപ കുടിയേറ്റത്തില്‍ വിദഗ്ധയായ നൂരി കാറ്റ്‌സ് പറഞ്ഞതായി ഫോബ്‌സ് റിപ്പോര്‍ട്ടു ചെയ്തു.

യുഎസ് സമ്പന്നരെ ആകര്‍ഷിക്കുന്നു

2025 ല്‍ 7500 കോടീശ്വരന്മാര്‍ യുഎസിലേക്ക് കുടിയേറുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് യുഎസ്. ഈ കുടിയേറ്റത്തിന്റെ ഭൂരിഭാഗവും ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് നടക്കുന്നത്. ഇത് അമേരിക്കയില്‍ ലക്ഷണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം 5000 കോടി ഡോളറിലധികം നേരിട്ടുള്ള വിദേശ നിക്ഷേപവും കൊണ്ടുവന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam