അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച  കോ പൈലറ്റ് ബന്ധുവല്ല, കുടുംബ സുഹൃത്തെന്ന് വിക്രാന്ത് മാസി

JUNE 13, 2025, 7:10 AM

ദില്ലി: അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട കോ പൈലറ്റ് തന്റെ ബന്ധുവാണെന്ന സോഷ്യൽ മീഡിയാ പോസ്റ്റിൽ വ്യക്തതവരുത്തി ബോളിവുഡ് നടന്‍ വിക്രാന്ത് മാസി. 

വിമാനത്തിൻ്റെ സഹ-പൈലറ്റായ ക്ലൈവ് കുന്ദർ ബന്ധുവല്ലെന്നും കുടുംബ സുഹൃത്തായിരുന്നു എന്നും നടൻ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയാണ് നടൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. 

വിമാനാപകടത്തില്‍ കൊല്ലപ്പെട്ട സഹപൈലറ്റ് നടന്‍ വിക്രാന്ത് മാസിയുടെ ബന്ധു

vachakam
vachakam
vachakam

അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ വിക്രാന്ത് മാസി പങ്കുവെച്ച പോസ്റ്റാണ് ആശയകുഴപ്പങ്ങള്‍ക്ക് കാരണമായത്. 

'പ്രിയപ്പെട്ട മാധ്യമസുഹൃത്തുക്കളോടും മറ്റുള്ളവരോടും, മരിച്ച ക്ലൈവ് കുന്ദർ എൻ്റെ ബന്ധുവല്ല. കുന്ദർമാർ ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളാണ്. ഊഹാപോഹങ്ങൾ ഒഴിവാക്കാനായി അഭ്യർത്ഥിക്കുന്നു,' എന്ന് വിക്രാന്ത് മാസി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam