പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബന്ധുക്കൾ പീഡിപ്പിച്ചു; 2 പേർ അറസ്റ്റിൽ 

JUNE 13, 2025, 7:15 AM

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ബന്ധുക്കളായ 2 പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. 

2019 മുതൽ 2022 വരെയുള്ള കാലയളവിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. നിലവിൽ എട്ടാം ക്ലാസിലാണ് പെൺകുട്ടി പഠിക്കുന്നത്.

തൃക്കരിപ്പൂർ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ എഴുപതും നാൽപ്പത്തിയെട്ടും പ്രായമുള്ള ബന്ധുക്കളാണ് പീഡിപ്പിച്ചത്. 

vachakam
vachakam
vachakam

 വിദ്യാലയത്തിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്. സ്കൂൾ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam