തിരുവനന്തപുരം: അഴിമതി കേസിൽപ്പെട്ട ജയിൽ ഡിഐജി വിനോദിനെ സസ്പെൻഡ് ചെയ്യാൻ വിജിലൻസ് ഡയറക്ടർ ഇന്ന് റിപ്പോർട്ട് നൽകും.
കൊടി സുനി അടക്കം ടിപി കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കാനും ജയിൽ ആസ്ഥാനത്തെ ഡിഐജി എംകെ വിനോദ് കുമാർ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
കൈക്കൂലി സംബന്ധിച്ച വിശദവിവരങ്ങൾ സഹിതമാണ് റിപ്പോർട്ട്. വിനോദിനെ സംരക്ഷിക്കാൻ വകുപ്പ് കൂട്ട് നിന്നതായും തെളിവുകളുണ്ട്.
ഡിഐജിയുടെ ചട്ടംലംഘിച്ചുള്ള ജയിൽ സന്ദർശനങ്ങൾ ജയിൽ മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് വിവരങ്ങൾ. വിനോദിനെതിരായ പരാതികൾ ജയിൽ വകുപ്പ് മുൻപും മുക്കിയിട്ടുണ്ട്. മധ്യമേഖല മുൻ ഡിഐജിയാണ് ജയിൽ മേധാവിക്ക് കത്തുകൾ നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
