ദില്ലി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെന്നിനെ നിയമിക്കാൻ കൊളിജീയം ശുപാർശ. അഞ്ച് പുതിയ ജഡ്ജിമാരെയും സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു.
നിലവിലെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് ശുപാർശ.
കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു.
കൊല്‍ക്കത്ത സ്വദേശിയായ ജസ്റ്റിസ് സൗമന്‍ സെന്‍ 1991ലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. 2011 ഏപ്രിലില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി. അതേ വര്‍ഷം തന്നെ മേഘാലയ ചീഫ് ജസ്റ്റിസായി നിയമിതനാകുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
