പിസിനാക് ഷിക്കാഗോ ഡോ. സതീഷ് കുമാർ മുഖ്യ പ്രസംഗികൻ

DECEMBER 18, 2025, 8:58 PM

ഷിക്കാഗോ: അടുത്തവർഷം ജൂലൈ ആദ്യവാരം ഷിക്കാഗോയിൽ നടക്കുന്ന 40-ാമത് മലയാളി പെന്തക്കോസ്തൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രധാന പ്രാസംഗികരുടെ പ്രാധമിക ലിസ്റ്റിനു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നൽകി. ഡോ. സതീഷ് കുമാർ, ഡോ. ജോ തോമസ്, ഡോ. ജോൺ ബിവിയർ, ഡോ. ആനി ജോർജ്  എന്നിവരാണ് പ്രാധമിക ലിസ്റ്റിൽ ഇടം പിടിച്ചത്.

ഇന്ത്യയിലെ ഏറ്റവും വലിയ കരിസ്മാറ്റിക് സഭയായ ഹൈദരാബാദിലെ കാൽവറി ടെമ്പിൾ ചർച്ചിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമാണ് ഡോ. സതീഷ് കുമാർ. അന്തർദേശീയ പ്രസംഗകനും നിരവധി ജനപ്രിയ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ജോൺ ബിവിയർ മെസഞ്ചർ ഇന്റർനാഷണൽ എന്ന സംഘടനയുടെ സഹസ്ഥാപകനാണ്.

സതേൺ ഏഷ്യ ബൈബിൾ കോളജിലെ അധ്യാപകനും പ്രശസ്ത ബൈബിൾ പ്രഭാഷകനും ആണ് ഡോ. ജോ തോമസ്. ഡോ. ആനി ജോർജ് മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പൽ ആയി സേവനം അനുഷ്ടിക്കുന്നു.

vachakam
vachakam
vachakam

അമേരിക്കയിലെ പ്രസിദ്ധ ഗായകനും ഗാനരചയിതാവും വർഷിപ്പ് ലീഡറുമായ ജോൺ വൈൽഡ്‌സ് പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും. വേ മേക്കർ ഉൾപ്പെടെ നിരവധി വർഷിപ്പ് ഗാനങ്ങൾ ഉൾക്കൊള്ളുന്ന ആൽബങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമേരിക്കയിലെ ഏറ്റവും വലിയ മലയാളികളുടെ ആത്മീക കൂട്ടായ്മയാണ് പിസിനാക്ക് കോൺഫറൻസ്. എണ്ണായിരത്തിൽ അധികം വിശ്വാസികൾ പങ്കെടുക്കുന്ന സമ്മേളനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തുവരുന്നത്.

പിസിനാക് നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൻ, സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ്, ഡോ. ജോനാഥൻ ജോർജ്, ജീന വിൽസൺ എന്നിവർ ഉൾപ്പെട്ട നാഷണൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

vachakam
vachakam
vachakam

കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam