പത്തനംതിട്ട: പത്തനംതിട്ടയിൽ കുടുംബകലഹത്തെ തുടര്‍ന്ന് വീട്ടിലെ മൂന്നുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കാട്ടില്‍കയറി ഒളിച്ച യുവാവ് കടന്നല്ലിന്റെ കുത്തേറ്റ് പുറത്തുചാടി.
ബുധനാഴ്ച രാത്രി 11.30 നായിരുന്നു ദാരുണ സംഭവം നടന്നത്.ഇലവുംതിട്ട ചന്ദനക്കുന്ന് കുന്നമ്പള്ളിയില്‍ മനോജ്(46) ആണ് ഭാര്യ, മകന്‍, ഭാര്യമാതാവ് എന്നിവരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.വെട്ടേറ്റ ഭാര്യയും മകനും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൊലപാതക ശ്രമത്തിന് ശേഷം ഇയാള്‍ സമീപത്തെ നാമക്കുഴി മലയില്‍ ഒളിക്കുകയായിരുന്നുവെന്നാണ് വിവരം. കാട്ടില്‍ ഒളിച്ചിരുന്ന ഇയാള്‍ക്ക് കടന്നല്‍ കുത്തേറ്റതോടെ വ്യാഴാഴ്ച വൈകീട്ട് സഹായത്തിനായി മലയിറങ്ങുകയായിരുന്നു.
സാരമായി പരിക്കേറ്റ മനോജിനെ പൊലീസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
