ഖാതു ശ്യാം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തരുടെ വാഹനം ട്രക്കിലിടിച്ച് അപകടം; ഒൻപത് പേർക്ക് ദാരുണാന്ത്യം

NOVEMBER 21, 2026, 8:42 PM

കോട്ട: രാജസ്ഥാനിലെ കോട്ടയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 9 പേർക്ക് ദാരുണാന്ത്യം.ഉദയ്പൂർ ദേശീയപാതയിൽ ശംഭൂപുരയ്ക്ക് സമീപം ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് ദാരുണമായ അപകടം നടന്നത്.

ഖാതു ശ്യാം ക്ഷേത്ര ദർശനം കഴിഞ്ഞ് മഹാരാഷ്ട്രയിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ക്രൂസർ വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. 

കുട്ടികൾ ഉൾപ്പെടെ 9 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.പരിക്കേറ്റവരെ കോട്ടയിലെ ന്യൂ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.വാഹനത്തിൽ 16 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

vachakam
vachakam
vachakam

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam