തിരുവനന്തപുരം: ഭരണഘടനാ പദവികളോ മറ്റ് ഔദ്യോഗിക സ്ഥാനങ്ങളോ ഏറ്റെടുക്കാൻ താൻ തയ്യാറല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ.
സംസ്ഥാന സർക്കാരിലെ വിവിധ പദവികളിലേക്ക് തന്‍റെ പേര് ബന്ധപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും വി എം സുധീരൻ പറഞ്ഞു.
ഇക്കാര്യങ്ങൾ മുൻപ് തന്നെ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇത്തരം വ്യാജ പ്രചാരണങ്ങളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുധീരൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
