കാസർകോട്: കൊലക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതോടെ വിവാദത്തിലായി കാസർകോട്ടെ യുഡിഎഫ് നേതാക്കൾ. നാല് വർഷമായി സംസ്ഥാന ക്രൈംബ്രാഞ്ച് തേടുന്ന പ്രതിയ്ക്കൊപ്പമുള്ള ഫോട്ടോയാണ് പുറത്ത് വന്നത്.
അബൂബക്കർ സിദ്ദിഖി കൊലക്കേസ് പ്രതിയായ അഹമ്മദ് റയീസിനൊപ്പം നിൽക്കുന്ന സന്ദീപ് വാര്യർ എംഎൽഎ, എൻ എ നെല്ലിക്കുന്ന്, എകെഎം അഷ്‌റഫ് എന്നിവരുടെ ചിത്രമാണ് പ്രചരിക്കുന്നത്. ഒരാഴ്ച മുൻപ് ഗൾഫിൽ ഒരു ജ്വല്ലറി ഉദ്ഘാടനവേളയിൽ എടുത്ത ചിത്രമാണിത്.
എന്നാൽ ചിത്രത്തിലെ വ്യക്തിയെ തനിക്ക് അറിയില്ലെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു. കെഎംസിസിയുടെ പരിപാടിക്ക് പോയപ്പോൾ ജ്വല്ലറി ഉദ്ഘാടനം ഉണ്ട്, കയറിയിട്ട് പോകണം എന്ന് മഞ്ചേശ്വരം എംഎൽഎ പറഞ്ഞതുപ്രകാരമാണ് പോയത്. നിരവധി പേർ ഫോട്ടോയെടുത്തിട്ടുണ്ട്.
ആരൊക്കെയാണ് അറിയില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. 2022 ജൂൺ 26നായിരുന്നു ദുബായിലേക്കുള്ള ഡോളർക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഉപ്പളയിൽ ക്വട്ടേഷൻ സംഘം കാസർകോട്ടെ അബൂബക്കർ സിദ്ദിഖിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കേസിലെ 13ാം പ്രതിയാണ് റയീസ്. പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ അന്വേഷണ സംഘം ഇറക്കിയിരുന്നു. ഈ പ്രതിക്കൊപ്പമുള്ള യുഡിഎഫ് നേതാക്കളുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
