കൽപ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യു.ഡി.എഫ്. ബൂത്തുകളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കുകൂട്ടൽ.
ഏഴ് മാസത്തെ ഇടവേളയില്‍ തെരഞ്ഞെടുപ്പ് നടന്ന വയനാട്ടിലെ പോളിങ്ങില്‍ 8.76 ശതമാനം കുറവാണ് വന്നത്. ഇത് പ്രിയങ്കക്ക് അഞ്ച് ലക്ഷം ഭൂരിപക്ഷമെന്ന യുഡിഎഫിന്‍റെ ലക്ഷ്യത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു.
എന്നാല്‍ അഞ്ച് ലക്ഷം കിട്ടിയില്ലെങ്കിലും ഇപ്പോള്‍ ബൂത്തുകളില്‍ നിന്നടക്കം ശേഖരിച്ച കണക്കുകളില്‍ നിന്ന് നാല് ലക്ഷത്തിലധികം ഭൂരിപക്ഷം കിട്ടുമെന്ന കണക്കുകൂട്ടലാണ് യുഡിഎഫ് നടത്തുന്നത്.
മാനന്തവാടിയിൽ 38,000, സുൽത്താൻ ബത്തേരിയിൽ 43,000, കൽപ്പറ്റയിൽ 49,000 എന്നിങ്ങനെയാണ് വയനാട് ജില്ലയിൽ രാഹുലിൻ്റെ ഭൂരിപക്ഷം. എന്നാൽ ഇത്തവണ ഈ മൂന്ന് മണ്ഡലങ്ങളിലും അരലക്ഷത്തിലധികം വോട്ട് ലഭിക്കുമെന്നാണ് യു.ഡി.എഫ് പറയുന്നത്.
ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പ്രിയങ്ക രാഹുലിനെ മറികടക്കും. പുരുഷവോട്ടർമാരേക്കാൾ 43,000ത്തോളം വനിതാ വോട്ടർമാർ ഉപതിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് ചെയ്‌തതും പ്രിയങ്കയ്ക്ക് അനുകൂലമാകുമെന്ന് യു.ഡി.എഫ് വ്യാഖ്യാനിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്