കൊച്ചി: സീ പ്ലെയ്ന്‍ പദ്ധതിയിൽ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ തുറന്നുകാട്ടി സിപിഐ. അന്താരാഷ്ട്ര മത്സ്യത്തൊഴിലാളി ദിനത്തിന്റെ ഭാഗമായാണ് സിപിഐ മുഖപത്രം ജനയുഗത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ടൂറിസം മേഖലക്കായി പദ്ധതി ലാഭകരമല്ലെന്ന യാഥാര്‍ത്ഥ്യം മറച്ചു വെക്കുന്നതായി ലേഖനത്തിൽ വിമര്‍ശനമുണ്ട്. ടി ജെ ആഞ്ചലോസിന്റെ 'മത്സ്യത്തൊഴിലാളികളും ജലവിമാന പദ്ധതികളും' എന്ന ലേഖനത്തിലാണ് വിമര്‍ശനം.
തൊഴിലാളികള്‍ വികസന വിരുദ്ധരല്ലെന്നും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ താല്പര്യം കൂടി ഭരണവര്‍ഗം പരിഗണിക്കണമെന്നും പറയുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ജലവിമാന പദ്ധതിയേ വേണ്ടെന്ന നിലപാടില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കി.
ഗുജറാത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സീ പ്ലെയ്ന്‍ പദ്ധതി നഷ്ടക്കച്ചവടമായതിനാല്‍ ആരും മുതല്‍മുടക്കാനുണ്ടായില്ലെന്ന് ലേഖനത്തില്‍ പറയുന്നു.
'മത്സ്യബന്ധന കേന്ദ്രങ്ങളായ അഷ്ടമുടിക്കായലില്‍ നിന്നും വേമ്പനാട് കായലിലേക്ക് ജലവിമാന പദ്ധതി ആരംഭിക്കുന്നതിനെയാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ 10 വര്‍ഷം മുമ്പ് യോജിച്ച് എതിര്‍ത്തത്. അല്ലാതെ ടൂറിസം മേഖലയില്‍ ജലവിമാന പദ്ധതിയേ വേണ്ടെന്ന നിലപാട് സ്വീകരിച്ചിട്ടില്ല. മാട്ടുപ്പെട്ടി ഡാമിനെ ലക്ഷ്യമാക്കി ജലവിമാന പദ്ധതി ആരംഭിക്കുന്നതിനെയും മത്സ്യത്തൊഴിലാളികള്‍ എതിര്‍ക്കുന്നില്ല. ഭാവിയില്‍ അഷ്ടമുടി വേമ്പനാട് കായലുകളില്‍ പദ്ധതി ആരംഭിക്കുമെന്ന അറിയിപ്പ് വന്നതിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളി സംഘടനകള്‍ പ്രതിഷേധം അറിയിച്ചത്. അത് ഉറച്ച നിലപാട് തന്നെയാണ്', ലേഖനത്തില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്