തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം കാണിയാമ്പലിൽ ബൈക്കപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
കാവിലക്കാട് കൂളിയാട്ടിൽ പ്രകാശൻ മകൻ പ്രണവ് (26), കാവിലക്കാട് മമ്പറമ്പിൽ ജിഷ്ണു (27) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാണിപ്പയ്യൂരിൽ നിന്നും ചായ കുടിച്ച് ബൈക്കിൽ വരികയായിരുന്ന ഇവർ കാണിയാമ്പാൽ പനങ്ങായി ഇറക്കത്തിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുമറിഞ്ഞാണ് അപകടമുണ്ടായത്.
ഇവർക്കൊപ്പം മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്നവർ പുറകിൽ ഇവരെ കാണാത്തതിനെ തുടർന്ന് തിരിച്ചെത്തി നോക്കിയപ്പോഴാണ് അപകടം അറിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
