വാഷിംഗ്ടൺ/ഡാളസ്: ഫെഡറൽ ജീവനക്കാർക്കായി എലോൺ മസ്‌ക് കൊണ്ടുവന്ന വിവാദപരമായ 'അഞ്ച് കാര്യങ്ങൾ' എന്ന പ്രതിവാര ഇമെയിൽ സംവിധാനം ട്രംപ് ഭരണകൂടം അവസാനിപ്പിച്ചു. സർക്കാർ കാര്യക്ഷമതാ വകുപ്പിന്റെ തലവനായിരിക്കെ, ഓരോ ജീവനക്കാരനും തങ്ങളുടെ ആഴ്ചയിലെ ജോലിയെക്കുറിച്ചും അഞ്ച് പ്രധാന നേട്ടങ്ങളെക്കുറിച്ചും വിശദീകരിച്ച് ഇമെയിൽ അയക്കണമെന്ന് മസ്‌ക് നിർദ്ദേശിച്ചിരുന്നു.
ഓഗസ്റ്റ് 5ന് പുറത്തിറക്കിയ പ്രസ്താവനയിൽ, ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്‌മെന്റ് (OPM) ഈ വിവാദപരമായ സംവിധാനം നിർത്തലാക്കുകയാണെന്ന് അറിയിച്ചു.
'അഞ്ച് കാര്യങ്ങൾ' എന്ന പ്രക്രിയ ഇനി OPM കൈകാര്യം ചെയ്യില്ലെന്നും ആഭ്യന്തരമായി ഇത് ഉപയോഗിക്കില്ലെന്നും ഏജൻസിയുടെ എച്ച്ആർ വിഭാഗം മേധാവികളെ അറിയിച്ചതായി OPM ഡയറക്ടർ സ്‌കോട്ട് കൂപ്പർ പറഞ്ഞു. 'ജീവനക്കാർ എന്താണ് ചെയ്യുന്നതെന്ന് അറിയാൻ മാനേജർമാർക്ക് നിലവിൽ മറ്റ് നിരവധി മാർഗങ്ങളുണ്ട്,' അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ഇമെയിലിന് മറുപടി നൽകാത്ത ജീവനക്കാരെ രാജിവെച്ചതായി കണക്കാക്കുമെന്ന് മസ്‌ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി അവസാനം വന്ന ഈ പ്രഖ്യാപനം വിവിധ വകുപ്പ് മേധാവികളിൽ നിന്ന് ശക്തമായ എതിർപ്പിന് കാരണമായി തീർന്നിരുന്നു.
ബാബു പി സൈമൺ, ഡാളസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്