കൊച്ചി: പ്രീ സ്കൂളിൻറെ തുറന്നു കിടന്ന ഗേറ്റിലൂടെ തിരക്കേറിയ റോഡിലിറങ്ങി രണ്ടര വയസുകാരൻ. അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ആലുവ എടയപ്പുറത്താണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
റോഡിലൂടെ വന്ന മിനി ലോറി ഡ്രൈവർ വണ്ടി നിർത്തി കുട്ടിയെ റോഡിൽ നിന്ന് മാറ്റി. പെയിൻറിംഗ് നടക്കുന്നതിനാലാണ് ഗേറ്റ് തുറന്നിട്ടതെന്ന് പ്രീ സ്കൂൾ അധികൃതർ പറഞ്ഞു. കുട്ടി റോഡിലേക്ക് ഇറങ്ങിയത് അധ്യാപകരൊന്നും അറിഞ്ഞില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
