കല്‍പ്പറ്റ: വയനാട് ദേവര്‍ഗധയില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവയെ കണ്ടെത്തിയതായി സ്ഥിരീകരിച്ച് വനംവകുപ്പ്. കന്നാരം പുഴയോരത്താണ് കടുവയെ നാട്ടുകാര്‍ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാരും കടുവയെ കണ്ടതായി സ്ഥിരീകരിക്കുകയായിരുന്നു.
പൊലീസും വനം വകുപ്പും സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട പ്രദേശത്തിന്റെ തൊട്ടടുത്താണ് ഇന്ന് കടുവയെ കണ്ടത്. വൈകുന്നേരം അഞ്ചോടെയാണ് കടുവ പ്രത്യക്ഷമായത്. കാലിന് പരിക്കേറ്റതായാണ് വനം വകുപ്പ് ജീവനക്കാരുടെ നിരീക്ഷണം. കടുവയെ പടക്കം പൊട്ടിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് തിരിച്ചുകയറ്റിയിട്ടുണ്ട്.
ഇന്ന് ജനവാസ മേഖലയിലിറങ്ങിയ കടുവ വയനാട് വന്യജീവി സങ്കേതത്തില്‍ പെട്ടതല്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. കേരള വന്യജീവി ലിസ്റ്റില്‍ പെട്ട കടുവയല്ലാത്തതിനാല്‍ തന്നെ കര്‍ണാടക വനം വകുപ്പ് കേരളത്തിന്റെ വനമേഖലയിലേക്ക് തള്ളിയതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
