ഫിലാഡൽഫിയ :അമേരിക്കയിൽ 'പെനി ' (ഒരു സെന്റ് നാണയം) ഉൽപ്പാദനം നിർത്തിയതിന് പിന്നാലെ നടന്ന ലേലത്തിൽ നാണയങ്ങൾ വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്.
1793ൽ തുടങ്ങിയ പെനി നാണയങ്ങളുടെ 232 വർഷത്തെ ചരിത്രമാണ് ഇതോടെ അവസാനിച്ചത്. അമേരിക്കൻ സംസ്‌കാരത്തിന്റെ ഭാഗമായ ഈ നാണയത്തോടുള്ള ആദരസൂചകമായാണ് 232 സെറ്റുകൾ ലേലം ചെയ്തത്.
നവംബറിൽ ഉൽപ്പാദനം അവസാനിച്ച ശേഷം നടന്ന ലേലത്തിൽ 232 സെറ്റ് നാണയങ്ങൾ ആകെ 16.76 ദശലക്ഷം ഡോളറിനാണ് (ഏകദേശം 140 കോടി രൂപ) വിറ്റുപോയത്.
അവസാനമായി നിർമ്മിച്ച മൂന്ന് പെനികൾ അടങ്ങിയ സെറ്റ് മാത്രം 8,00,000 ഡോളറിന് (ഏകദേശം 6.7 കോടി രൂപ) ഒരാൾ സ്വന്തമാക്കി.
ഫിലാഡൽഫിയ, ഡെൻവർ മിന്റുകളിൽ അടിച്ച നാണയങ്ങളും ഒരു 24 കാരറ്റ് സ്വർണ്ണ പെനിയും അടങ്ങുന്നതായിരുന്നു ഓരോ സെറ്റും. ഇവയിൽ പ്രത്യേക 'ഒമേഗ' അടയാളവും പതിപ്പിച്ചിരുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; ഐക്യരാഷ്ട്ര സഭയിൽ
ഒരു നാഗരികത തന്നെ ഇല്ലാതായേക്കാം! കരാർ ഒപ്പിടാൻ ഇറാന് ട്രംപിന്റെ അവസാന മുന്നറിയിപ്പ്
ഇറാന്റെ കഥ കഴിക്കാൻ അമേരിക്കൻ നീക്കം; പാലങ്ങളും പവർ പ്ലാന്റുകളും തകർക്കാൻ ട്രംപിന്റെ
ബഹ്റൈനിൽ നിന്നും യുഎസ് നാവികസേനയുടെ അപ്രതീക്ഷിത പിന്മാറ്റം; വെറും ഒരു ബാഗുമായി 1500