മെസ്‌കിറ്റിലെ ടൗൺ ഈസ്റ്റ് മാളിന് സമീപമുണ്ടായ പോലീസ് വെടിവെപ്പിൽ കൊലക്കേസ് പ്രതി കൊല്ലപ്പെട്ടു

DECEMBER 21, 2025, 8:11 AM

ഡാളസ് : മെസ്‌കിറ്റിലെ ടൗൺ ഈസ്റ്റ് മാളിന് സമീപമുണ്ടായ പോലീസ് വെടിവെപ്പിൽ കൊലക്കേസ് പ്രതി കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

ശനിയാഴ്ച രാവിലെ 10:15ഓടെ ഡാളസിലെ മാർക്ക് വില്ലെ ഡ്രൈവിൽ ഒരു സ്ത്രീ വെടിയേറ്റ് മരിച്ചിരുന്നു. ഈ കേസിലെ പ്രതിയെ തിരയുകയായിരുന്നു പോലീസ്.

പ്രതി ടൗൺ ഈസ്റ്റ് മാളിന് സമീപമുള്ള എൽ.ബി.ജെ ഫ്രീവേയിൽ ഉണ്ടെന്ന വിവരത്തെത്തുടർന്ന് ഡാളസ് പോലീസ് നിരീക്ഷണം ശക്തമാക്കി.

vachakam
vachakam
vachakam

ഉച്ചയ്ക്ക് 11:45ഓടെ പ്രതിയുടെ വാഹനം തടയാൻ പോലീസ് ശ്രമിച്ചു. ഈ സമയം ആയുധവുമായി പുറത്തിറങ്ങിയ പ്രതിക്ക് നേരെ പോലീസ് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ പ്രതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പോലീസുകാർക്ക് പരിക്കുകളൊന്നുമില്ല.

തിരക്കേറിയ മാളിന് സമീപം വെടിവെപ്പ് നടന്നത് പ്രദേശവാസികളെയും ഷോപ്പിംഗിന് എത്തിയവരെയും പരിഭ്രാന്തിയിലാഴ്ത്തി.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam