തൃശ്ശൂർ പൂരം ഇന്ന് (ഏപ്രിൽ 26)

APRIL 25, 2026, 8:22 PM

തൃശ്ശൂർ:  തൃശ്ശൂർ പൂരം ഇന്ന് (ഏപ്രിൽ 26).  പുലർച്ചെ 4.45 ഓടെ കണിമംഗലം ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആദ്യ ഘടകപൂരം ആരംഭിച്ചു.

മറ്റ് ഏഴ് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള ശാസ്താ ഭഗവതിമാരും ആതിഥേയരായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരും വടക്കുംനാഥനെ വണങ്ങാനെത്തും.

11 മണിയോടെ തിരുവമ്പാടിയുടെ മഠത്തിൽ വരവ് ആരംഭിക്കും. രണ്ട് മണിയോടെയാണ് പാറമേക്കാവിന്റെ ഇലഞ്ഞിത്ര മേളം. 250 കലാകാരൻമാർ അണിനിരക്കും. തുടർന്നാണ് തെക്കോട്ടിറക്കം.

vachakam
vachakam
vachakam

 മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷങ്ങളില്ലാതെയാണ് പൂരം. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങൾ മാത്രമായി പൂരം പരിമിതപ്പെടുത്തി. കുടമാറ്റ ചടങ്ങുകൾ ഒരു മണിക്കൂർ ഉണ്ടായിരുന്നത് 15 മിനിറ്റിൽ പൂർത്തിയാവും. പരമാവധി 15 സെറ്റ് കുടകൾ മാത്രമേ മാറുകയുള്ളൂ.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam