കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു. വാർഡ് കൗണ്‍സിലറുടെയും പിതാവിന്റെയും പീഡനം മൂലമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം.
ജൈവമാലിന്യ ശേഖരണ ചുമതല ഉണ്ടായിരുന്ന ശാസ്താമുഗള്‍ സ്വദേശി രമ്യയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കൗണ്‍സിലറുമായുളള തര്‍ക്കത്തെ തുടര്‍ന്ന് രമ്യയെ ജോലി ചെയ്തിരുന്ന വാര്‍ഡില്‍ നിന്നും മാറ്റിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി രമ്യ പ്രചാരണത്തിന് ഇറങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പൊലീസില്‍ നല്‍കിയ പരാതി നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പാക്കിയിരുന്നു. പിന്നീടും പീഡനം തുടര്‍ന്നതോടെയാണ് രമ്യ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
വാര്‍ഡ് കൗണ്‍സിലര്‍ ഐഷ സുബൈര്‍, പിതാവ് സുബൈര്‍ എന്നിവര്‍ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് രമ്യ ആരോപിക്കുന്നത്. തനിക്കെതിരെ ഇരുവരും കളള പരാതികള്‍ കൊടുത്തു എന്ന് രമ്യ പറയുന്ന ഓഡിയോ പുറത്ത് വന്നു. മുന്‍പും ഇരുവര്‍ക്കും എതിരെ രമ്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്.
കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രമ്യ. 'എന്നെപ്പറ്റി കളള പരാതി കൊടുത്തു. മുന്‍സിപ്പാലിറ്റിയ്ക്ക് മുന്നില്‍ ഫുഡ് വേസ്റ്റ് കൊണ്ടിട്ട് എനിക്കെതിരെ പരാതി നല്‍കുകയായിരുന്നു. ഓണം കഴിയുന്നത് വരെ എങ്കിലും തന്നെ വാര്‍ഡ് മാറ്റരുത് എന്ന് അപേക്ഷിച്ചിരുന്നു. സുബൈറും മകള്‍ ഐഷയുമാണ് എന്റെ അവസ്ഥയ്ക്ക് കാരണം': രമ്യ പറയുന്നു.
അതേസമയം ആരോപണം തള്ളി കൗൺസിലർ ഐഷ രംഗത്തെത്തി. രമ്യയെ വാർഡ് മാറ്റിയത് പൊതുവായ സ്ഥലംമാറ്റത്തിന്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു കൗൺസിലർ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
