ഇത് എന്റെ ജീവിതമാണ്, ബൈ ബൈ പപ്പാ...; അച്ഛനോട് വിടപറഞ്ഞ് മകള്‍ നദിയിലേക്ക് എടുത്തുചാടി

SEPTEMBER 6, 2026, 9:20 AM

ഡോഡ: പിതാവിനോട് ഫോണിലൂടെ അവസാനമായി വിട പറഞ്ഞ ശേഷം 21 കാരി ചെനാബ് നദിയിലേക്ക് എടുത്തുചാടി. ജമ്മു കാശ്മീരിലെ ഡോഡ ജില്ലയിലെ പ്രേമ നഗറിലുള്ള ശിവദാല്‍ പാലത്തില്‍ നിന്നാണ് പായല്‍ ദേവി എന്ന യുവതി ജീവനൊടുക്കാനായി നദിയിലേക്ക് ചാടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഒരു പ്രാദേശിക ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങവേ, തനിക്ക് സുഖമില്ലെന്നും ഡോക്ടറെ കാണണമെന്നും പായല്‍ പിതാവ് കൃഷ്ണന്‍ ലാലിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ ഡോക്ടറെ കാണാന്‍ സാധിക്കാതെ മോട്ടോര്‍ സൈക്കിളില്‍ തിരികെ യാത്ര ചെയ്യുന്നതിനിടെ, ഒപ്പമുണ്ടായിരുന്നയാളെ ഒഴിവാക്കി യുവതി നദിക്കരയിലേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് പിതാവിനെ വീണ്ടും ഫോണില്‍ വിളിച്ച പായല്‍, ആരും തന്റെ അരികിലേക്ക് വരരുതെന്നും ഇതാണ് തന്റെ വഴിയെന്നും പറഞ്ഞ് വിടചോദിച്ച് കോള്‍ കട്ട് ചെയ്ത ഉടന്‍ നദിയിലേക്ക് ചാടുകയായിരുന്നു.


സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും പ്രദേശവാസികളും ചേര്‍ന്ന് യുവതിക്കായി തിരച്ചില്‍ ഊര്‍ജിതമായി നടത്തിവരികയാണ്. അതിശക്തമായ ഒഴുക്കുള്ള ചെനാബ് നദിയില്‍ തിരച്ചില്‍ തുടരുകയാണെങ്കിലും യുവതിയെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. യുവതി ഇത്തരമൊരു കടുംകൈ ചെയ്തതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam