മൂന്നു മാസം പിന്നിട്ട വെനസ്വലയുടെ കിരാത കഥ

APRIL 29, 2026, 2:17 PM

വെനസ്വലയിലെ രാഷ്ട്രീയ കഥ കഴിഞ്ഞ വർഷങ്ങളിൽ സിനിമയെക്കാൾ രസകരമായിരുന്നു. ഒരിക്കൽ ശക്തനായ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡൂറോ, 2026 ജനുവരി 3ന് അമേരിക്കൻ സൈന്യം നടത്തിയ ഓപ്പറേഷനിൽ പിടിക്കപ്പെട്ടു. കരാക്കാസിലെ രാത്രിയിൽ നടന്ന ആ സംഭവത്തിന് ശേഷം, മഡൂറോയും ഭാര്യ സിലിയ ഫ്‌ളോറസും ന്യൂയോർക്കിലേക്ക് കൊണ്ടുപോയി. അവിടെ അവർക്ക് നേരെ നാർക്കോടെററിസം കേസുകൾ ചുമത്തപ്പെട്ടു.

മഡൂറോ പിടിക്കപ്പെട്ടതോടെ, അധികാരം കൈവശം വച്ചത് മുൻ വൈസ് പ്രസിഡന്റായ ഡെൽസി റോഡ്രിഗസ്. അവർ ഇപ്പോൾ രാജ്യത്തിന്റെ മുഖം, എന്നാൽ പലർക്കും തോന്നുന്നത് ഭരണഘടന മാറിയില്ല, വെറും മുഖം മാത്രമാണ് മാറിയത്. അമേരിക്കയും വെനസ്വലയും തമ്മിലുള്ള ബന്ധം ഏറെ വർഷങ്ങളായി വളരെ മോശമായ അവസ്ഥയിലായിരുന്നു. എന്നാൽ മഡൂറോയെ പുറത്താക്കിയതിന് ശേഷം, 2026 മാർച്ചിൽ വീണ്ടും ദൗത്യബന്ധങ്ങൾ പുനഃസ്ഥാപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റോഡ്രിഗസിനെ 'തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന് എന്ന് വിളിച്ചു,

ക്ഷേ അവൾ ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്നതാണ് സത്യം.
അതേസമയം, ജനങ്ങളുടെ ജീവിതം വളരെ കഠിനമാണ്. 2013 മുതൽ 2025 വരെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 80% ഇടിഞ്ഞു. ഭക്ഷണം, മരുന്ന്, ജോലി  എല്ലാം കുറവാണ്. 90% ജനങ്ങളും ദാരിദ്ര്യത്തിൽ കഴിയുന്നു. 2018ൽ പണപ്പെരുപ്പം 130,000% വരെ ഉയർന്നപ്പോൾ, സാധാരണക്കാരുടെ ജീവിതം അവതാളത്തിലായിപ്പോയി, ഇപ്പോൾപ്പോലും, ലക്ഷക്കണക്കിന് വെനസ്വലക്കാർ വിദേശത്തേക്ക് കുടിയേറുകയാണ്. സത്യത്തിൽ ആ ആക്രമണം, കേവലം ഒരു വ്യക്തിക്കെതിരെയുള്ള ആക്രമണമല്ല. അത് വെനസ്വേലൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിന് മേലുള്ള നികൃഷ്ടമായ കടന്നുകയറ്റമാണ്.

vachakam
vachakam
vachakam

ലോകചരിത്രത്തിൽ 2026 ജനുവരി 3 ജനാധിപത്യത്തിന്റെ കറുത്ത ഏടുകളിൽ ഒന്നായി രേഖപ്പെടുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു. കാരക്കാസിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് മുകളിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ വട്ടമിട്ടു പറക്കുകയും, ഡെൽറ്റാ ഫോഴ്‌സ് കമാൻഡോകൾ നടത്തിയ മിന്നലാക്രമണത്തിൽ നാൽപതിലേറെ മനുഷ്യരെ കുരുതികൊടുത്ത്, ഒരു പരമാധികാര രാഷ്ട്രത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും പത്‌നി സിലിയ ഫ്‌ളോറസിനെയും കൈവിലങ്ങണിയിച്ച് കടത്തിക്കൊണ്ടുപോവുകയായിരുന്നല്ലോ..!
പാശ്ചാത്യ മാധ്യമങ്ങൾ ഇതിനെ 'നീതിന്യായ നിർവ്വഹണം' എന്ന് വിശേഷിപ്പിച്ചപ്പോൾ, ചരിത്രബോധമുള്ളവർ ഇതിനെ വിളിച്ചത് 'നഗ്‌നമായ അധിനിവേശം' എന്നാണ്.

1989ൽ പനാമ സിറ്റിയിൽ ബോംബിട്ട്, പ്രസിഡന്റ് മാനുവൽ നോറിയേഗയെ തട്ടിക്കൊണ്ടുപോയി അമേരിക്കൻ ജയിലിലടച്ച അതേ തിരക്കഥയാണ് 37 വർഷങ്ങൾക്ക് ശേഷം വെനസ്വേലയിലും അരങ്ങേറുന്നത്. വെനസ്വേലയിലെ പട്ടിണിയും പലായനവും സോഷ്യലിസത്തിന്റെ പരാജയമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവർ, ഈ സൈനിക അധിനിവേശത്തിന് പിന്നിലെ എണ്ണക്കറുപ്പും, ദശാബ്ദങ്ങളായി തുടരുന്ന സാമ്പത്തിക ഉപരോധത്തിന്റെ ക്രൂരതയും സൗകര്യപൂർവം മറച്ചുവെക്കുന്നു.

വെനസ്വേല എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നു? ഇതിന്റെ ഉത്തരം തേടി നമ്മൾ പോകേണ്ടത് 2001ലേക്കാണ്. ഹ്യൂഗോ ഷാവേസ് കൊണ്ടുവന്ന വിപ്ലവകരമായ 'ഹൈഡ്രോകാർബൺ നിയമം' ആണ് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഉറക്കം കെടുത്തിയത്. ഈ സന്ദർഭത്തിൽ, വെനസ്വേലൻ യാഥാർത്ഥ്യങ്ങളെ കേവലം രാഷ്ട്രീയമായി മാത്രമല്ല, ഒരു നരവംശശാസ്ത്രപരമായ കാഴ്ചപ്പാടിലൂടെ കൂടി പരിശോധിക്കേണ്ടതുണ്ട്. അധികാരം, വിഭവങ്ങളുടെ വിതരണം, ഘടനാപരമായ അക്രമം എന്നിവ എങ്ങനെയാണ് ഒരു ജനതയുടെ ദൈനംദിന ജീവിതത്തെയും അതിജീവനത്തെയും മാറ്റിമറിക്കുന്നത് എന്ന അന്വേഷണമാണിത്.

vachakam
vachakam
vachakam

ബിഗ് മാക് സൂചികയും പട്ടിണിയുടെ ജൈവരാഷ്ട്രീയവും

ഒരു സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യം അളക്കാൻ 'ദ ഇക്കണോമിസ്റ്റ്' 1986ൽ അവതരിപ്പിച്ച 'ബിഗ് മാക് സൂചിക' വെനസ്വേലയുടെ കാര്യത്തിൽ വലിയൊരു വൈരുദ്ധ്യമാണ് തുറന്നുകാട്ടുന്നത്. 2025ലെ കണക്കുകൾ പ്രകാരം, ഡോളർ മൂല്യത്തിൽ നോക്കിയാൽ വെനസ്വേലയിൽ ഒരു ബിഗ് മാക് ബർഗറിന്റെ വില അമേരിക്കയെ അപേക്ഷിച്ച് കുറവായിരിക്കാം. എന്നാൽ, ആ ബർഗർ വാങ്ങാൻ വെനസ്വേലയിലെ ഒരു സാധാരണക്കാരന് എത്ര മണിക്കൂർ ജോലി ചെയ്യേണ്ടിവരും എന്ന ചോദ്യമാണ് പ്രധാനം.

ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമായ 303 ബില്യൺ ബാരൽ എണ്ണ തങ്ങളുടെ കൈപ്പിടിയിൽ നിന്ന് വഴുതിപ്പോകുമെന്ന് കണ്ട എക്‌സോൺ മൊബിൽ, കൊണോകോ ഫിലിപ്‌സ് തുടങ്ങിയ അമേരിക്കൻ കോർപ്പറേറ്റുകൾ അന്ന് മുതൽ തുടങ്ങിയ യുദ്ധം ഇപ്പോൾ മഡുറോയേയും ഭാര്യയേയും അമേരിക്കയിൽ തടവിലിട്ടിരിക്കുന്നിടം വരെ എത്തി നിൽക്കുന്നു. 
അമേരിക്കയിൽ ഒരു സാധാരണ തൊഴിലാളിയുടെ മാസവരുമാനം 1,200 ഡോളറിന് മുകളിലായിരിക്കുമ്പോൾ, വെനസ്വേലയിൽ അത് നാമമാത്രമായ തുകയിലേക്ക് ചുരുങ്ങിയിരിക്കുന്നു.

vachakam
vachakam
vachakam

ണപ്പെരുപ്പം എന്ന സാമ്പത്തിക പ്രതിഭാസത്തിനപ്പുറം, ഇതിനൊരു സാമൂഹിക വശമുണ്ട്. ഒരു ജനതയുടെ ജീവശാസ്ത്രപരമായ നിലനിൽപ്പിനെ നിയന്ത്രിച്ചുകൊണ്ട് അവരുടെ രാഷ്ട്രീയ ഇച്ഛാശക്തിയെ തകർക്കുന്ന തന്ത്രം  ആണ് ഇവിടെ നടപ്പിലാക്കിയിരിക്കുന്നത്. ഉപരോധങ്ങളിലൂടെ ഭക്ഷണവും മരുന്നും തടഞ്ഞുകൊണ്ട്, വിശപ്പിനെ ഒരു ആയുധമായി ഉപയോഗിക്കുന്ന ക്രൂരമായ യുദ്ധതന്ത്രമാണിത്.

വെനസ്വേല എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നു? അതിന് 2001ലേക്ക് ഒന്നു തിരിഞ്ഞു നോക്കേണ്ടി വരും. ഹ്യൂഗോ ഷാവേസ് കൊണ്ടുവന്ന വിപ്ലവകരമായ 'ഹൈഡ്രോകാർബൺ നിയമം' ആണ് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഉറക്കം കെടുത്തിയത്. അത് വളരെ ലളിതമായ ഒരു നിയമമായിരുന്നു. വെനസ്വേലയുടെ മണ്ണിനടിയിലുള്ള എണ്ണയുടെ ഉടമസ്ഥാവകാശം വെനസ്വേലൻ ജനതയ്ക്കാണ്. വിദേശ കമ്പനികൾക്ക് എണ്ണ ഖനനം ചെയ്യാം, പക്ഷേ 51 ശതമാനം ഓഹരിയും ലാഭവും വെനസ്വേലൻ സർക്കാരിന് നൽകണം' എന്നതായിരുന്നു ആ നിയമം.

ഇത് വെറും സാമ്പത്തിക ലാഭത്തിന്റെ കണക്കല്ല, മറിച്ച് വിഭവ പരമാധികാരത്തിന്റെ പ്രഖ്യാപനമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമായ 303 ബില്യൺ ബാരൽ എണ്ണ തങ്ങളുടെ കൈപ്പിടിയിൽ നിന്ന് വഴുതിപ്പോകുമെന്ന് കണ്ട എക്‌സോൺ മൊബിൽ, കൊണോകോ ഫിലിപ്‌സ് തുടങ്ങിയ അമേരിക്കൻ കോർപ്പറേറ്റുകൾ അന്ന് മുതൽ തുടങ്ങിയ യുദ്ധമാണ് ഇപ്പോൾ മഡുറോയുടെ അറസ്റ്റിൽ എത്തിനിൽക്കുന്നത്. 'ഞങ്ങൾക്ക് ഞങ്ങളുടെ എണ്ണ തിരികെ വേണം' എന്ന് ട്രംപ് പരസ്യമായി പറയുമ്പോൾ, അത് എക്‌സോൺ മൊബിലിന്റെ ശബ്ദമാണ്.

അധിനിവേശത്തിന്റെ മൂന്ന് അച്ചുതണ്ടുകൾ

അമേരിക്കയുടെ ആ യുദ്ധത്തിന് കൃത്യമായ മൂന്ന് അച്ചുതണ്ടുകളുണ്ട്:

  • രാഷ്ട്രീയ അട്ടിമറി: നാഷണൽ എൻഡോവ്‌മെന്റ് ഫോർ ഡെമോക്രസി  എന്നിവ വഴി മറിയ കൊറീന മച്ചാഡോയെപ്പോലുള്ള പ്രതിപക്ഷ നേതാക്കൾക്ക് പണമൊഴുക്കി. സുമേറ്റ്  പോലുള്ള സംഘടനകളെ ഉപയോഗിച്ച് ഷാവേസിനെതിരെയും പിന്നീട് മഡുറോയ്‌ക്കെതിരെയും നിരന്തരം കലാപങ്ങൾ സൃഷ്ടിച്ചു.
  • സാമ്പത്തിക ശ്വാസംമുട്ടിക്കൽ: 2015ൽ ബരാക് ഒബാമ വെനസ്വേലയെ 'അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണി' എന്ന് പ്രഖ്യാപിച്ചതോടെയാണ് ഇതിന് തുടക്കമായത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ സ്വർണ്ണം മരവിപ്പിച്ചും, ഐഎംഎഫ് വായ്പകൾ തടഞ്ഞും, കപ്പൽ ഗതാഗതം മുടക്കിയും വെനസ്വേലൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു.
  • സൈനിക നീക്കം: 'ഓപ്പറേഷൻ ഗിദിയോൻ' പോലുള്ള മുൻകാല വധശ്രമങ്ങളുടെയും, 2026 ജനുവരി 3ലെ തട്ടിക്കൊണ്ടുപോകലിന്റെയും രൂപത്തിൽ സൈനികാക്രമണം.
    ഈ മൂന്ന് വഴികളിലൂടെയും ഒരേസമയം ആക്രമിച്ചുകൊണ്ട് ഒരു ജനതയെ തകർക്കാൻ ശ്രമിക്കുമ്പോൾ, അതിനെ വെറുമൊരു ഭരണപരാജയമായി കാണുന്നത് ചരിത്രപരമായി ശരിയല്ല. ഇത് തികച്ചും  അനീതിയാണ്.

അമേരിക്കൻ അധിനിവേശം വെനസ്വേലയിൽ സമാധാനം കൊണ്ടുവരുമെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. വെനസ്വേലയിലെ ചേരികളിൽ ജനങ്ങൾ സായുധരാണ്. ജനകീയ പ്രതിരോധ സമിതികൾക്ക് സർക്കാർ ആയുധങ്ങൾ നൽകിയിട്ടുണ്ട്. അമേരിക്കൻ സൈന്യം കരയിലിറങ്ങിയാൽ, എന്തു സംഭവിക്കുമെന്നു പറയാനാവില്ല.

മയക്കുമരുന്ന് നാടകവും പാളിപ്പോയ തിരക്കഥകളും

നിക്കോളാസ് മഡുറോയെ ഒരു 'നാർക്കോ ടെററിസ്റ്റ്' ആയി ചിത്രീകരിച്ചാണ് അമേരിക്ക ഈ അറസ്റ്റിനെ ന്യായീകരിക്കുന്നത്. എന്നാൽ അമേരിക്കയുടെ തന്നെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഏജൻസിയുടെ രേഖകൾ ഈ വാദം പൊളിച്ചടുക്കുന്നു. ലാറ്റിനമേരിക്കയിൽ നിന്നുള്ള 85% കൊക്കെയ്‌നും അമേരിക്കയിലെത്തുന്നത് പസഫിക് സമുദ്രം വഴിയും, കൊളംബിയൻ കാർട്ടലുകൾ വഴിയുമാണ്. വെനസ്വേല വഴിയുള്ള മയക്കുമരുന്ന് കടത്ത് നാമമാത്രമാണ് എന്നു ചുരുക്കം.

എന്നിട്ടും, വെനസ്വേലൻ തീരത്ത് മീൻപിടിക്കുന്ന ചെറുകിട വള്ളങ്ങളെപ്പോലും അമേരിക്കൻ നാവികസേന ബോംബിട്ട് തകർത്തു. നൂറിലധികം പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ് ഇങ്ങനെ കൊല്ലപ്പെട്ടത്.  ഇത് സത്യത്തിൽ മയക്കുമരുന്ന് വേട്ടയായിരുന്നില്ല, മറിച്ച് വെനസ്വേലൻ റഡാർ സംവിധാനങ്ങളുടെ ക്ഷമത പരിശോധിക്കാനുള്ള 'ടാർഗെറ്റ് പ്രാക്ടീസ്' ആയിരുന്നു  എന്നാണ് വിദ്ഗ്ദർ പറയുന്നത്. യഥാർത്ഥ ലക്ഷ്യം മഡുറോയെ തട്ടിക്കൊണ്ടുപോകുക എന്നതായിരുന്നുവെന്ന്  തെളിയുകയും ചെയ്തു.

അമേരിക്കൻ അധിനിവേശം വെനസ്വേലയിൽ സമാധാനം കൊണ്ടുവരുമെന്ന് ് പറയുന്നത് പമ്പരവിഡ്ഢിത്തമാണ്. വെനസ്വേലയിലെ ചേരികളിൽ ജനങ്ങൾ സായുധരാണ്. ജനകീയ പ്രതിരോധ സമിതികൾക്ക് സർക്കാർ ആയുധങ്ങൾ നൽകിയിട്ടുണ്ട്. അമേരിക്കൻ സൈന്യം കരയിലിറങ്ങിയാൽ, തെരുവുതോറും ഗറില്ലാ യുദ്ധം നടക്കാനാണ് സാധ്യത. ഇത് ലാറ്റിനമേരിക്കയെ ഒന്നാകെ ഒരു വലതുപക്ഷ തരംഗത്തിലേക്ക് നീങ്ങാനുമുള്ള സാധ്യതയുമുണ്ട്. 

മറ്റൊന്ന്  ഇന്ന്  ഇത് സംഭവിച്ചത് വെനസ്വേലയാണെങ്കിൽ, നാളെ അത് സ്വന്തം വിഭവങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഏതൊരു രാജ്യത്തും സംഭവിക്കാം എന്നുകൂടി ഓർക്കണം.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam