വിമൽ കുമാർ സംവിധാനം ചെയ്ത ദൂരം എന്ന ഹ്രസ്വചിത്രത്തിലെ വെള്ളാരം കൂടാകെ എന്ന് തുടങ്ങുന്ന മെലഡി ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഹൃദ്യമായ ദൃശ്യാവിഷ്കാരവും ലളിതമായ ഈണവും കൊണ്ട് ശ്രദ്ധേയമായ ഈ ഗാനം ഇതിനോടകം തന്നെ യൂട്യൂബിൽ ഒരു മില്യൺ (10 ലക്ഷം) കാഴ്ചക്കാരെ പിന്നിട്ടു കഴിഞ്ഞു.
ചിത്രത്തിന്റെ കഥാപരിസരത്തോട് ചേർന്നുനിൽക്കുന്ന അതിമനോഹരമായ ഒരു മെലഡിയാണ് റിത്വിക് ചന്ദ് ഈ ഗാനത്തിനായി ഒരുക്കിയിരിക്കുന്നത്. കേൾവിക്കാരുടെ മനസ്സിൽ ഒരു കുളിർ കാറ്റുപോലെ വന്നുചേരുന്ന ഈ ഈണം റിത്വിക്കിന്റെ സംഗീത പ്രതിഭയെ വിളിച്ചോതുന്നു.
കുടുംബ ബന്ധത്തിന്റെ ആർദ്രത തുളുമ്പുന്ന വരികൾ രചിച്ചിരിക്കുന്നത് വിദ്യ രതീഷ്. ഗാനം ആലപിച്ചിരിക്കുന്നത് റിത്വിക്കും ഫെമിയുമാണ്, മനോഹരമായ വരികൾ സംഗീതവുമായി ഇണചേർന്ന നിമിഷം മുതൽ അത് ഓരോ ശ്രോതാവിന്റെയും ഓർമ്മയിൽ എന്നെന്നും നിറഞ്ഞുനിൽക്കുന്ന ഒരു മികച്ച ഗാനമായി മനുഷ്യമനസ്സുകളിൽ ഇടംപിടിച്ചു.
വിമൽകുമാർ എന്ന സംവിധായകന്റെ മികവ് ഗാനത്തിന്റെ ഓരോ ദൃശ്യത്തിലും വ്യക്തമാണ്. പാട്ടിന് അനുയോജ്യമായ രീതിയിലുള്ള ചിത്രീകരണ രീതിയും ഗാനത്തിന് കൂടുതൽ മിഴിവേകി ഹൃദയസ്പർശിയായ ഈ മെലഡി ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തുമെന്ന കാര്യത്തിൽ സംശയമില്ല. നല്ല സിനിമകളെയും സംഗീതത്തെയും നെഞ്ചിലേറ്റുന്ന മലയാളി പ്രേക്ഷകർ ദൂരം ടീമിന് വലിയ പിന്തുണയാണ് നൽകിയിരിക്കുന്നത്.
ശങ്കരൻകുട്ടി, ഹൂസ്റ്റൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കയിൽ ഇന്ധനവില കുതിക്കുന്നു; പെട്രോൾ വില അടുത്ത വർഷം വരെ കുറയില്ലെന്ന് മുന്നറിയിപ്പ്
ഇറാനിലേക്ക് ആയുധക്കടത്ത്; ഇറാാനിയൻ വംശജയായ യുവതി അമേരിക്കയിൽ പിടിയിൽ, ട്രംപ് ഭരണകൂടത്തിന്റെ നിർണ്ണായക
ഹോർമുസ് കടലിടുക്കിലെ കടൽ മൈനുകൾ നീക്കാൻ അമേരിക്കൻ റോബോട്ട് സൈന്യം; അത്യാധുനിക സാങ്കേതികവിദ്യയുമായി
വെടിനിർത്തൽ ലംഘിച്ചാൽ ഇറാന്റെ കഥ കഴിക്കും; കടുത്ത മുന്നറിയിപ്പുമായി ട്രംപ്