തൃശ്ശൂര്‍: അമല മെഡിക്കല്‍ കോളജിലെ നഴ്സുമാരുടെ സമരത്തില്‍ ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി.
നഴ്സുമാരുടെ ശമ്പളവര്‍ധനവില്‍ മാനേജ്മെന്റ് 4000 മുതല്‍ 6000 രൂപ വരെ വര്‍ധിപ്പിച്ചെന്നും സമരം ചെയ്തവരെ പ്രതികാര നടപടികൂടാതെ തിരിച്ചെടുക്കാന്‍ ധാരണയായെന്നും നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ പൂര്‍ണ്ണമായും അമല മാനേജ്മെന്റ് നിഷേധിച്ചിരുന്നു.
ഈ സമരത്തിന് പിന്നാലെ ആശുപത്രി മാനേജ്മെന്റ് നൽകിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. പേരാമംഗലം എസ്എച്ച്ഒയ്ക്കാണ് നിര്‍ദേശം നല്‍കിയത്. ഹര്‍ജിയില്‍ സര്‍ക്കാരിനും, യുഎന്‍എക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
ഏപ്രില്‍ ഒന്നിന് അംഗീകരിച്ച വര്‍ദ്ധനവ് ഉയര്‍ത്തി കാണിച്ച് യുഎന്‍എ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. സമരത്തിന് മുന്നില്‍ സഭ വഴങ്ങിയിട്ടില്ലെന്നും, ജോലിയില്‍ പ്രവേശിക്കാന്‍ നഴ്സുമാര്‍ നാടകം കളിക്കുകയാണെന്നും മാനേജ്മെന്റ് വിമര്‍ശിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
