തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍. വ്യാഴാഴ്ച പുലര്‍ച്ചെ 12 മണിയോടെയാണ് അന്നമനട കെഎസ്ഇബി ഓഫീസില്‍ ജീവനക്കാരനെ സംഘം ചേര്‍ന്ന് അക്രമിച്ചത് .
അന്നമനട വെണ്ണൂര്‍ സ്വദേശികളായ മണി (41), അഭിജിത്ത് (26), അരുണ്‍ (26), വാഴേലിത്തറ വീട്ടില്‍ കമലേഷ് (45), തേക്കുംകാട്ടില്‍ വീട്ടില്‍ ഗിരീഷ് (37) എന്നിവരാണ് അറസ്റ്റിലായത്
അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് സെമിഫൈനല്‍ മത്സരത്തിന് മുമ്പ് അന്നമനടയില്‍ വൈദ്യുതി മുടങ്ങിയിരുന്നു.
വൈദ്യുതി മുടങ്ങിയതിനു പിന്നാലെ ഓഫീസിലെത്തിയ സംഘം ജീവനക്കാരെ അസഭ്യം പറയുകയും പിന്നാലെ മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. പരിക്കേറ്റ നിധിനെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
