തിരുവനന്തപുരം: ശിവഗിരി മഠം സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ശ്രീ നാരായണ ഗുരു സ്വപ്നം കണ്ട കേരളമാണ് സർക്കാരിൻ്റേതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
ശിവഗിരിയെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമാക്കാൻ സർക്കാരിൻ്റെ എല്ലാവിധ സഹായവും ഉണ്ടാകും.
ശ്രീനാരായണ ഗുരുദർശനം പോലെ എല്ലാവരും സോദരരെ പോലെ കഴിയുന്ന മാതൃകാ സ്ഥാനമാണ് ഈ സർക്കാരിൻ്റെ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി ധർമ്മസംഘം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
ആദർശനിഷ്ഠ രാഷ്ട്രീയത്തിൻ്റെ നിറകുടമാണ് സതീശൻ എന്ന് കേരള ജനത വിശ്വസിക്കുന്നുവെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ജാതിമത കക്ഷി ഭേദമന്യേ പ്രവർത്തിക്കാൻ സതീശന് കഴിയട്ടെയെന്നും സ്വാമി ആശംസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
