ഹിസ്ബുള്ളയുമായുള്ള വെടിനിർത്തലിന് മൂന്ന് നിർണായക വ്യവസ്ഥകൾ മുന്നോട്ട് വച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഈ നിബന്ധനകൾ സമാധാനത്തിലേക്ക് നയിക്കുമോ അതോ കൂടുതൽ സംഘർഷത്തിന് കാരണമാകുമോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
1. ഹിസ്ബുള്ളയുടെ പൂർണ പിൻവാങ്ങൽ: ഇസ്രായേലിൻ്റെ വടക്കൻ അതിർത്തിയിൽ നിന്ന് ഹിസ്ബുള്ള സേനയെ പിൻവലിക്കുക.
2. സപ്ലൈ റൂട്ട് ഷട്ട്ഡൗൺ: ഹിസ്ബുള്ളയെ സിറിയയുമായി ബന്ധിപ്പിക്കുന്ന വിതരണ ലൈനുകളുടെ പൂർണ്ണമായ അടച്ചുപൂട്ടൽ.
3. അനിയന്ത്രിതമായ സൈനിക നടപടി: തെക്കൻ ലെബനനിൽ സൈനിക പ്രവർത്തനങ്ങൾ നടത്താനുള്ള സ്വാതന്ത്ര്യം ഇസ്രായേലി സേനയ്ക്ക് ഉണ്ടായിരിക്കണം.
എന്നീ മൂന്ന് നിർദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. 2006ലാണ് ഇസ്രയേലും ലെബനനും തമ്മിൽ അവസാനമായൊരു തുറന്ന യുദ്ധമുണ്ടാകുന്നത്. ആർക്കും വിജയമില്ലാതെ അവസാനിച്ച 34 ദിവസം നീണ്ട യുദ്ധത്തിൽ 1200 ലെബനീസ് പൗരന്മാരും 160 ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടിരുന്നു.
പിന്നീട് പലപ്പോഴായി ഇരുവരും സംഘർഷത്തിൽ ഏർപ്പെട്ടെങ്കിലും ഒരു തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തിയിരുന്നില്ല. പിന്നീട് ആ സംഘർഷങ്ങൾക്ക് വർധനവുണ്ടാകുന്നത് 2023 ഒക്ടോബർ ഏഴിന് ശേഷമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്