കോട്ടയം: മുണ്ടക്കയത്ത് അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ കാല്‍നട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.
ഓട്ടോറിക്ഷ ഓടിച്ചയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും അമിത വേഗതയിലാണ് ഓട്ടോ പോയിരുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
നാട്ടുകാര്‍ ചേര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കാല്‍നട യാത്രക്കാരിയെ ഇടിച്ചശേഷം ഓട്ടോ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് പുകയും ഉയര്‍ന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്