തിരുവനന്തപുരം: എംടി വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് കെപിസിസി രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
എം ടി വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് കെപിസിസി രണ്ട് ദിവസത്തേക്ക് ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെപിസിസി യും ഡിസിസി കളും പ്രഖ്യാപിച്ചിരുന്ന സമ്മേളനങ്ങൾ (ഡിസംബർ 26) ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപക ദിനമായ ഡിസംബർ 28ാം തീയതിയിലേക്ക് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി പുന:നിർണ്ണയിച്ചതായി കെപിസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു അറിയിച്ചു.
പ്രസ്തുത പരിപാടികൾ ഡിസംബർ 28ാം തീയതി മുൻ നിശ്ചയിച്ച സമയത്ത് നടക്കുന്നതായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്