ന്യൂയോർക്: എഐ കോഡിങ് പ്ലാറ്റ്ഫോമായ 'കഴ്സർ' ന്റെ മാതൃകമ്പനിയായ 'ആനിസ്ഫിയർ' സ്പേസ് എക്സ് സ്വന്തമാക്കുന്നു. 60 ബില്യൺ ഡോളറിന്റെ (ഏകദേശം 5 ലക്ഷം കോടി രൂപ) വമ്പൻ കരാറോടെ, കമ്പനിയുടെ സഹസ്ഥാപകനായ ഇന്ത്യൻ വംശജൻ അമൻ സാംഗറുടെ (25) ആസ്തി 5.5 ബില്യൺ ഡോളറായി (ഏകദേശം 46,000 കോടി രൂപ) ഉയർന്നു.
കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ അമൻ സാംഗർ, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ (MIT) പഠനകാലത്ത് സഹപാഠികൾക്കൊപ്പം 2022ലാണ് ഈ സ്റ്റാർട്ടപ്പ് ആരംഭിച്ചത്.
കോഡിങ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച കഴ്സറിന് നിലവിൽ എൻവിഡിയ, അഡോബി, ഊബർ ഉൾപ്പെടെ അമ്പതിനായിരത്തോളം വൻകിട കമ്പനികളിലായി ദശലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട്.
2026 മൂന്നാം പാദത്തോടെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുമെന്ന് സ്പേസ് എക്സ് അറിയിച്ചു. അടുത്തിടെ നാസ്ഡാക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത സ്പേസ് എക്സിന്റെ വിപണി മൂല്യം നിലവിൽ 2.2 ട്രില്യൺ ഡോളറാണ്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
