തൃശൂര്‍: പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ അനോഷ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ തുടരുന്നു.
വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് പത്തുവയസ്സുകാരൻ. ആരോഗ്യ നിലയിലെ പുരോഗതി അനുസരിച്ചാകും വെൻ്റിലേറ്റര്‍ സപ്പോര്‍ട്ട് മാറ്റുന്നതിലടക്കം തീരുമാനം ഉണ്ടാവുക.
ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നാണ് ഒടുവിലെ മെഡിക്കൽ ബുളളറ്റിൻ.
അതേസമയം കുട്ടികൾക്ക് കടിയേറ്റ വീട്ടിൽ നിന്ന് പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു. വീട്ടിൽ രണ്ടാമതും പാമ്പിനെ കണ്ടെത്തിയിരുന്നു. കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയാണ് തീയിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
