 
            -(1)-20251031033112.jpg) 
            
തൊടുപുഴ: നിർമാണത്തിലിരിക്കുന്ന ജലവൈദ്യുത പദ്ധതികളുടെ മെല്ലെപ്പോക്ക് പരിഹരിക്കാൻ നിരീക്ഷണത്തിന് പ്രത്യേക സോഫ്റ്റ്‌വെയർ വികസിപ്പിക്കാൻ കെ.എസ്.ഇ.ബി.
സോഫ്റ്റ്‌വെയറിനും നിരീക്ഷണ സംവിധാനത്തിനും വേണ്ട ആവശ്യകതകൾ പഠിച്ച് അന്തിമമാക്കുന്നതിനായി ചീഫ് എൻജിനീയർ (പ്രോജക്ട് എക്‌സിക്യൂഷൻ) വിനോദ്. വി ചെയർമാനായി 12 അംഗ പ്രവർത്തന സമിതി രൂപീകരിച്ചു.
മാങ്കുളം (40 മെഗാവാട്ട്), ചിന്നാർ (24 മെഗാവാട്ട്), അപ്പർ ചൈങ്കുളം (24 മെഗാവാട്ട്), ചെങ്കുളം ഓഗ്‌മെന്റേഷൻ സ്‌കീം (85 എം.യു), പഴശ്ശി സാഗർ (7.5 മെഗാവാട്ട്), ഒലിക്കൽ (5 മെഗാവാട്ട്), പൂവാരംതോട് (3 മെഗാവാട്ട്) തുടങ്ങിയവയാണ് നിർമാണത്തിലിരിക്കുന്ന പ്രധാന പദ്ധതികൾ.
പുരോഗമിക്കുന്ന ജലവൈദ്യുത പദ്ധതികളുടെ കാര്യക്ഷമമായ നിരീക്ഷണത്തിനായി ഒരു പ്രത്യേക സോഫ്റ്റ്‌വെയർ വികസിപ്പിക്കാൻ കഴിഞ്ഞ ജൂലൈ 29ന് ചേർന്ന ഡയരക്ടർ ബോർഡ് യോഗത്തിൽ തീരുമാനിച്ചിരുന്നു.
എക്‌സിക്യൂട്ടീവ് എൻജിനീയർ ശ്രീപ്രിയ പി.എസ്. ആണ് പ്രവർത്തന സമിതി കൺവീനർ. സോഫ്റ്റ്‌വെയറിന് വേണ്ട എല്ലാ ആവശ്യകതകളും ഔട്ട്പുട്ട് ഫോർമാറ്റും നിർണയിക്കുക, പ്രവർത്തിക്ക് ആവശ്യമായ ഏകദേശ തുക കണക്കാക്കുക, താൽപര്യപത്രത്തിൽ പങ്കെടുത്ത സ്ഥാപനങ്ങളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുക, മുഴുവൻ പ്രക്രിയകളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നിവയാണ് പ്രവർത്തന സമിതിയുടെ പ്രധാന ചുമതലകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
