കൊച്ചി: കളമശ്ശേരി എൻഐഎ ഓഫീസിന് സമീപമുള്ള ഭൂമിയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി.
സ്വകാര്യ കമ്പനിയുടെ ഭൂമിയിലാണ് തലയോട്ടി കണ്ടെത്തിയത്. ഏറെ കാലമായി കാട് പിടിച്ച് കിടന്ന സ്ഥലം വെട്ടി വൃത്തിയാക്കുകയായിരുന്നു.
ഈ സമയത്താണ് അസ്ഥികൾ കണ്ടെത്തിയത്. പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു. തലയോട്ടിയുടെയും അസ്ഥകളുടെയും കാലപ്പഴക്കം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനയും നടത്തും.
കാലപ്പഴക്കം കണ്ടെത്തിയാൽ ആ കാലത്തെ മിസിംഗ് കേസുകൾ പരിശോധിക്കാനാണ് പൊലീസിൻ്റെ നീക്കം. നിലവിൽ അസാധാരണ മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
തലയോട്ടി കണ്ടെത്തിയ സ്ഥലത്തിന് സമീപമാണ് കളമശ്ശേരി മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്. അതിനാൽ ആശുപത്രിയുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്