ഷുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി സുപ്രീംകോടതി

OCTOBER 8, 2026, 3:09 AM

ദില്ലി: തലശ്ശേരി ഷുഹൈബ് വധക്കേസിലെ വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം  സുപ്രീംകോടതി തള്ളി . ആകാശ് തില്ലങ്കേരി അടക്കം പ്രതികളുടെ ആവശ്യമാണ് ജസ്റ്റിസ് കെ വി വിശ്വനാഥൻ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. 

ഷുഹൈബ് വധക്കേസിലെ വിചാരണ വൈകിപ്പിക്കാനുള്ള നീക്കം എന്ന സർക്കാർ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. 2018ഫെബ്രുവരിയിൽ യൂത്ത് കോൺഗ്രസ് നേതാവായ ഷുഹൈബിനെ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരായ 17 പ്രതികൾ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. 

  2018 ഫെബ്രുവരി 12-ന് രാത്രി ചായക്കടയില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. മൂന്നുതവണ ബോംബെറിഞ്ഞാണ് അക്രമം നടത്തിയത്. സുഹൃത്തുക്കളായ കീഴൂര്‍ റിയാസ് മന്‍സിലില്‍ റിയാസ്, നൗഷാദ്, ഇസ്മയില്‍, മൊയ്തീന്‍ എന്നിവര്‍ക്കും പരിക്കേറ്റു.   

vachakam
vachakam
vachakam

സിപിഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ തില്ലങ്കേരി ലക്ഷ്മി നിലയത്തില്‍ എം.വി ആകാശ് എന്ന ആകാശ് തില്ലങ്കേരി (34), പഴയപുരയില്‍ രജില്‍ രാജ് (32), കൃഷ്ണ നിവാസില്‍ ദീപ്ചന്ദ് (33), തയ്യുള്ളതില്‍ ടി.കെ അസ്‌കര്‍ (34), മുട്ടില്‍വീട്ടില്‍ കെ. അഖില്‍ (30), പുതിയപുരയില്‍ പി.പി അന്‍വര്‍ സാദത്ത് (30), നിലാവില്‍ സി. നിജില്‍ (30), പി.കെ അഭിനാഷ് (32), എ. ജിതിന്‍ (30), സാജ് നിവാസില്‍ കെ. സഞ്ജയ് (31), രജത് നിവാസില്‍ കെ. രജത്ത് (29), കെ.വി സംഗീത് (29), കെ. ബൈജു (43), കെ.പി പ്രശാന്ത് (52), എ.പി സനീഷ് (35), മുട്ടില്‍ എ.കെ സുബിന്‍ (34), കേളോത്ത് വി. പ്രജിത്ത് (33) എന്നിവരാണ് കേസിലെ പ്രതികള്‍. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam