തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിലും വ്യാജ പ്രചരണത്തിലും പരാതി നല്‍കി എസ്എഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എം ശിവപ്രസാദ്.
സമൂഹമാധ്യമങ്ങളിലൂടെ വ്യാജവും മാനഹാനി ഉണ്ടാക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.
തന്റെ പേരും ചിത്രവും വീഡിയോയും ദുരുപയോഗം ചെയ്യുന്നുവെന്നും ശിവപ്രസാദ് ചൂണ്ടിക്കാട്ടി.
' ഓപ്പറേഷന്‍ തൂഫാന്റെ പേരില്‍ വ്യാജ പോസ്റ്റര്‍ നിര്‍മ്മിച്ചു. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് വഴി വ്യാപകമായി പ്രചരിപ്പിച്ചു. പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ത്തി പാസായി എന്ന് വ്യാജ പ്രചരണം നടത്തി', എം ശിവപ്രസാദിന്റെ പരാതിയില്‍ പറയുന്നു.
ആലപ്പുഴ ജില്ലാ സൈബര്‍ ക്രൈം പൊലീസില്‍ രണ്ടു പരാതികള്‍ നല്‍കിയിട്ടുണ്ട്. സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
