സീയാറ്റിൽ: യു.എസിലെ സീയാറ്റിൽ സെന്ററിൽ നടന്ന 'ബൈറ്റ് ഓഫ് സീയാറ്റിൽ' ഭക്ഷ്യമേളയ്ക്കിടെയുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 2 വയസ്സുള്ള കുട്ടി ഉൾപ്പെടെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മൂന്ന് പേർ തമ്മിലുണ്ടായ തർക്കമാണ് പരസ്പരം വെടിവെയ്ക്കുന്നതിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഏറ്റുമുട്ടലിൽ പങ്കെടുത്ത 19കാരനായ ജൂനിയർ സി നികോ സെമോ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ 56കാരിയായ ആഷ്‌ലി വൈറ്റ്‌ഹെഡ് ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.
സംഭവവുമായി ബന്ധപ്പെട്ട് 15കാരനായ ഒരു പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നാമത്തെ പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 2 വയസ്സുകാരൻ ഉൾപ്പെടെയുള്ളവർ തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടു.
എഫ്.ബി.ഐ, എ.ടി.എഫ്, പ്രാദേശിക പോലീസ് എന്നിവരുൾപ്പെടെയുള്ള വൻ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സംഭവസ്ഥലത്ത് സി.സി.ടി.വി ക്യാമറകൾ ഇല്ലാതിരുന്നതിനാൽ പ്രതികളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 5,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
