കൊച്ചി: ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് കർണാടകത്തിലെ ബെല്ലാരിയിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന. അഞ്ചംഗ സംഘമാണ് ഇന്ന് രാവിലെ ബെല്ലാരിയിൽ എത്തിയത്.
ഇത് മൂന്നാം തവണയാണ് പ്രത്യേക അന്വേഷണ സംഘം ബെല്ലാരിയിൽ പരിശോധനയ്ക്കായി എത്തിയത്.
ആദ്യം ഉണ്ണികൃഷ്ണൻ പോറ്റിയുമായ തെളിവെടുപ്പ് നടക്കുന്ന ഘട്ടത്തിൽ എത്തിയ എസ്ഐടി ഉദ്യോഗസ്ഥർ ശബരിമലയിൽ നിന്ന് നഷ്ടമായ സ്വർണത്തിന് തുല്യമായ സ്വർണം ശേഖരിച്ച് മടങ്ങിയിരുന്നു.
കേസിൽ അറസ്റ്റിലുള്ള റൊഡ്ഡം ജ്വല്ലറി ഉടമ ഗോവർധന്‍റെ വീട്ടിലാണ് പ്രത്യേക സംഘം ഇന്ന് പരിശോധന നടത്തിയത്. ഗോവർധന്‍റെ ബാങ്കിടപാടുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനയ്ക്കാണ് പ്രത്യേക സംഘത്തിന്‍റെ നീക്കം.
ഇവിടെ നിന്ന് ഗോവർധന്‍റെ ബാങ്ക് പാസ്ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ എസ്ഐടി ഉദ്യോഗസ്ഥർ ശേഖരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ്റെ ഭീഷണി തടയാൻ ഹോർമുസ് കടലിടുക്കിൽ യുഎസ് നാവികസേനയുടെ വൻ സന്നാഹം
അമേരിക്കൻ മലയാളികൾക്കായി 'സേവ് പ്രോപ്പർട്ടി സെൽ' ആരംഭിക്കുമെന്ന് ഫോമാ ടീം പ്രോമിസ്
അമേരിക്ക-ഇറാൻ വെടിനിർത്തൽ നീട്ടാൻ ധാരണ? അഭ്യൂഹങ്ങൾ തള്ളി ഇരുരാജ്യങ്ങളും; പശ്ചിമേഷ്യയിൽ നയതന്ത്ര യുദ്ധം
എച്ച്-1ബി വിസക്കാർക്ക് ജെഡി വാൻസിന്റെ കർശന മുന്നറിയിപ്പ്; അമേരിക്കൻ താൽപ്പര്യങ്ങൾക്കായി പുതിയ നയം