ശബരിമലയിൽ ഇനി വെടിവഴിപാട് ഉണ്ടാകില്ല 

SEPTEMBER 24, 2026, 10:37 AM

 പത്തനംതിട്ട: ശബരിമലയിൽ ഇനി വെടിവഴിപാട് ഉണ്ടാകില്ല.  ശബരിമല സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നതായി ബന്ധപ്പെട്ട സുരക്ഷ പ്രശ്നങ്ങൾ വിവിധ വകുപ്പുകൾ ചൂണ്ടികാട്ടിയിരുന്നു.  ഇത്തവണത്തെ ലേലത്തിൽ വെടിവഴിപാട് ദേവസ്വം ബോർഡ് ഉൾപ്പെടുത്തിയില്ല. തുടർന്ന് ബോർഡ്‌ തന്ത്രിയോട് അഭിപ്രായം ആരാഞ്ഞു. വെടിവഴിപാട് ശബരിമലയിലെ ആചാരത്തിന്‍റെ ഭാഗമല്ല എന്ന് തന്ത്രി മറുപടി നൽകി.

അതേസമയം ശബരിമലയില്‍ നേര്‍ച്ചയായി ലഭിച്ച സ്വര്‍ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. കിരീടം സ്‌ട്രോങ് റൂമില്‍ തന്നെയുണ്ടെന്ന് കാട്ടി തിരുവാഭരണം കമ്മീഷന്‍ ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ ദിവസം കിരീടം നേരില്‍ കണ്ട് ബോധ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ന് രാവിലെയായിരുന്നു ശബരിമലയില്‍ സന്നിധാനത്തെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന കിരീടം കാണാനില്ലെന്ന വാര്‍ത്ത പുറത്തുവന്നത്. സന്നിധാനത്തെ സ്‌ട്രോങ്ങ് റൂമില്‍ ഇല്ലെങ്കില്‍ ആറന്മുളയിലെ സ്‌ട്രോങ്ങ് റൂമില്‍ കിരീടം ഉണ്ടാകുമെന്നായിരുന്നു ഇതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പ്രതികരിച്ചത്. തമിഴ്‌നാട്ടിലെ ഭക്തന്‍ സമര്‍പ്പിച്ച കിരീടം കാണാനില്ലെന്ന വിവരം പുറത്തുവന്നതോടെ തിരുവാഭരണം കമ്മീഷണറില്‍ നിന്ന് ബോര്‍ഡ് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

 ഇതിനിടെ അരവണ പ്രശ്നം സമഗ്രമായി ചർച്ച ചെയ്തെന്നും ശബരിമലയിൽ അരവണ നിർമാണം കൂട്ടുമെന്നും ദേവസ്വം പ്രസിഡൻ്റ് കെ ജയകുമാർ വ്യക്തമാക്കി. നിലവിൽ അരവണ 2.6 ലക്ഷം ആണ് ദിവസം തയ്യാറാക്കുന്നത്. ഇത് 3.6 ലക്ഷം അരവണയാക്കി വർധിപ്പിക്കും. നട തുറക്കുമ്പോൾ 75 ലക്ഷം അരവണ കരുതലായി സംഭരിക്കും. ശബരിമലയിൽ മണ്ഡല കാലത്ത് അരവണ ക്ഷാമം ഉണ്ടാവില്ലെന്നും പ്രസിഡൻ്റ് പറഞ്ഞു. ശർക്കര ടെൻഡർ വിളിച്ചു. ഒക്ടോബർ 5 ന് മുൻപ് ശർക്കര കരാർ സാധ്യമാകും. ഒക്ടോബർ 15 ഓടെ എല്ലാ കരാറുകളും പൂർത്തിയാകും. കടകളുടെ ലേലം ഓൺലൈൻ ആക്കും. നിലനിന്നിരുന്ന മാമൂലുകൾ അതേപടി തുടരാൻ അനുവദിക്കില്ലെന്നും ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam