തിരുവനന്തപുരം: മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ മസ്റ്ററിങ് നടത്താത്ത 5 ലക്ഷത്തിൽപരം ഗുണഭോക്താക്കൾക്ക് അടുത്ത മാസം മുതൽ റേഷൻ മുടങ്ങും.
കേന്ദ്രസർക്കാർ മസ്റ്ററിങ്ങിന് അനുവദിച്ച സമയം ഈ മാസം 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണു നടപടി.
മസ്റ്ററിങ് നടത്താത്തവരെ മാത്രം താൽക്കാലികമായി ഒഴിവാക്കി നോൺ കേരള റസിഡന്റ്സ് (എൻആർകെ) സ്റ്റാറ്റസ് നൽകും. ഇവർക്ക് മസ്റ്ററിങ്ങിനു 3 മാസത്തെ സാവകാശം നൽകും. ഇതുസംബന്ധിച്ച് ഭക്ഷ്യപൊതുവിതരണ കമ്മിഷണർ എല്ലാ ജില്ലാ സപ്ലൈ ഓഫിസർമാർക്കും നിർദേശം നൽകി.
ഈ കാർഡുകളിലെ അംഗങ്ങളിൽ ആരെങ്കിലും മസ്റ്ററിങ് നടത്തിയിട്ടുണ്ടെങ്കിൽ കാർഡ് റദ്ദാക്കില്ല, നടത്തിയവർക്കുള്ള റേഷൻ ലഭിക്കും.
3 മാസം സാവകാശം നൽകുമ്പോൾ റേഷനിങ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും മസ്റ്ററിങ് നടത്താത്തവർക്കു പ്രത്യേക അറിയിപ്പ് നൽകുകയും ചെയ്യും. തുടർന്നു നോട്ടിസ് നൽകിയാകും ഒഴിവാക്കുക. നിലവിൽ മസ്റ്ററിങ് നടത്തേണ്ട 1,44,90,188 (1.44 കോടി) ഗുണഭോക്താക്കളിൽ 96.48% മസ്റ്ററിങ് നടത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്