ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ കുട്ടികൾക്കായ് 'രാരീരം 25' കൂട്ടായ്മ ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.
ഒന്നാം ക്ലാസു മുതൽ അഞ്ചാം ക്ലാസു വരെയുള്ള കുട്ടികളെ ഉൾപെടുത്തിക്കൊണ്ട് ആഗസ്റ്റ് 11 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 8 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ടു മാസക്കാലമായി എല്ലാ ഞായറാഴ്ചകളിലും ദൈവലയത്തിൽ സംഘടിപ്പിച്ചുപോന്ന 'ഉണ്ണിക്കളരി' 'ഗുരുകുലം' പാഠ്യപദ്ധതിയുടെ ഭാഗമായിട്ടാണ് യുവജനങ്ങൾ ഇത് സംഘടിപ്പിക്കുന്നത്.
ബൈബിൾ വിജ്ഞാന ക്ലാസുകൾ, വിവിധ കളികൾ, പാട്ടുകൾ, ചിത്രരചനകൾ തുടങ്ങിയ ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹന്നാ ചേലയ്ക്കൽ, എലെയ്ൻ ഒറ്റത്തയ്ക്കൽ, സാറ മുളയാനിക്കുന്നേൽ, സെറീന മുളയാനിക്കുന്നേൽ, അൽഫോൻസ പുള്ളോർക്കുന്നേൽ എന്നിവർ 'രാരീരം 25' നേതൃത്വം നൽകും
ലിൻസ് താന്നിച്ചുവട്ടിൽ, പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്