ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും

MAY 19, 2025, 7:14 AM

ഇടുക്കി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും, 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.   2023 ഫെബ്രുവരിയിൽ ആയിരുന്നു സംഭവം.  

ഇടുക്കി കരിംങ്കുന്നം വലിയ കോളനി തെക്കേടത്തിൽ വീട്ടിൽ സുരേഷ് ( കൊച്ചു സുരേഷ്, തൊപ്പി സുരേഷ് 54) നാണ് ആലുവ ഫാസ്റ്റ് ട്രാക്ക് കോടതി തടവും പിഴയും വിധിച്ചത്.

vachakam
vachakam
vachakam

ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർ എം.എം.മഞ്ജുദാസിൻ്റെ നേതൃത്വത്തിലാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജി.യമുന ഹാജരായി. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam