തിരുവനന്തപുരം: ചെയ്യാത്ത തെറ്റ് താനെന്തിന് ഏൽക്കണമെന്ന് അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി അഡ്വക്കേറ്റ് ബെയ്ലിൻ ദാസ് മാധ്യമങ്ങളോട്.
താൻ അത്തരത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നും എന്നാണെങ്കിലും സത്യം തെളിയുമെന്നും ബെയ്ലിൻ ദാസ് പറഞ്ഞു. അഭിഭാഷകയെ മർദിച്ചിട്ടില്ലെന്ന വാദം ആവർത്തിക്കുകയാണ് ബെയ്ലിൻ ദാസ്.
താനൊരു വക്കീലാണെന്നും കോടതിയെ അനുസരിക്കണമെന്നും ബെയ്ലിൻ ദാസ് പറഞ്ഞു. കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമാണ്. അതുകൊണ്ട് എങ്ങനെ നിൽക്കണം എന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം പറയുന്നു.
ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസിൽ പ്രതി ബെയ്ലിൻ ദാസിന് ഇന്നാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. റിമാൻഡിലായി നാലം ദിവസമാണ് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്.
താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ജയിൽ മോചിതനായ ബെയിലിൻ ദാസ് മാധ്യമങ്ങളോട് ക്ഷുഭിതനായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്