കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിസയും ജോലിയും നൽകാമെന്ന് വിശ്വസിപ്പിച്ച് 15.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് തൊടുപുഴ പോലീസിന്റെ പിടിയിൽ. 2024 മാർച്ചിലാണ് തട്ടിപ്പ് നടന്നത്.
പണം സ്വീകരിച്ചതിന് ശേഷം വീസ ലഭിക്കാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഇവർക്ക് തട്ടിപ്പു മനസ്സിലായത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
ആലപ്പുഴ കുമരങ്കരി ശാരീഭവനിൽ എസ് ശരത് (35) ആണ് പിടിയിലായത്. വിസയും ജോലിയും നൽകാമെന്ന് പറഞ്ഞാണ് തൊടുപുഴ സ്വദേശികളായ ശരത് കുമാർ, അക്ഷയ് കുമാർ എന്നിവരെയും ഇവരുടെ ഏഴു സുഹൃത്തുക്കളുടെയും പക്കൽനിന്നും പണം തട്ടിയെടുത്തത്.
നേരത്തേ അബുദാബിയിൽ ജോലി ചെയ്തിരുന്ന ശരത് പിന്നീട് നാട്ടിലെത്തിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഇയാൾ വാഹനങ്ങൾ വാങ്ങിയെന്നാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്