പ്ലാസ്റ്റിക് കവറില്‍ കെട്ടിവച്ച നിലയില്‍ പെരുമ്പാമ്പ്: ഹരിത കര്‍മസേന ജീവനക്കാര്‍  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

JULY 23, 2026, 10:12 AM

കോഴിക്കോട്:  കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കര്‍മസേന ജീവനക്കാര്‍ പെരുമ്പാമ്പിന്‍റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 

കഴിഞ്ഞ ദിവസം രാവിലെ മുത്താമ്പിയിലെ എം.സി.എഫില്‍ സൂക്ഷിച്ചിരുന്ന പാഴ് വസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളും തരം തിരിക്കുകയായിരുന്നു ഹരിത കര്‍മസേനാംഗങ്ങള്‍.

 മാലിന്യം ശേഖരിക്കാനായി നഗരസഭ സ്ഥാപിച്ച മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി(എം.സി.എഫ്) സെന്‍ററിലാണ് വലിയ ചാക്കിനുള്ളില്‍ മറ്റൊരു പ്ലാസ്റ്റിക് കവറില്‍ കെട്ടിവച്ച നിലയില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്. 

vachakam
vachakam
vachakam

പ്ലാസ്റ്റിക് ചാക്കില്‍ കുറേക്കൂടി പ്ലാസ്റ്റിക് വസ്തുക്കള്‍ നിറയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ചാക്കിനുള്ളില്‍ കെട്ടിവെച്ചിരുന്ന പെരുമ്പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു. പേടിച്ചരണ്ട ജീവനക്കാര്‍ പെട്ടെന്ന് മാറിയതിനാലാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam