പാര്‍ട്ടി വിട്ട ഹര്‍ഭജന്‍ സിങിന്റെ വസതിക്ക് മുന്നില്‍ എഎപി പ്രതിഷേധം 

APRIL 25, 2026, 9:17 AM

ജലന്ധർ:   എഎപി വിട്ട് ബിജെപിയിൽ ചേരാൻ തീരുമാനിച്ച ക്രിക്കറ്റ് താരവും രാജ്യസഭാ എംപിയുമായ ഹർഭജൻ സിങിന്റെ വസതിക്ക് മുന്നിൽ എഎപി പ്രവർത്തകരുടെ  പ്രതിഷേധം. കണ്ണുകളിൽ കറുത്ത തുണി കെട്ടിയാണ് പാർട്ടി പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രതിഷേധം നടക്കുമ്പോൾ ഹർഭജൻ സിങ് വീട്ടിലുണ്ടായിരുന്നില്ല. 

 ശനിയാഴ്ച ഹർഭജന്റെ ജലന്ധറിലെ ബംഗ്ലാവിന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ, മതിലുകളിൽ 'ഗദ്ദർ' (ചതിയൻ) എന്ന് കറുത്ത പെയിന്റുകൊണ്ട് എഴുതി. 

2022 ഏപ്രിലിലാണ് അദ്ദേഹം എഎപി പ്രതിനിധിയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എഎപിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ് മുതിർന്ന നേതാവ് രാഘവ് ഛദ്ദ ഉള്‍പ്പെടെ വെള്ളിയാഴ്ചയാണ് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.

vachakam
vachakam
vachakam

പാർട്ടി ബന്ധം അവസാനിപ്പിച്ച ഛദ്ദയ്‌ക്കൊപ്പം മറ്റ് ആറ് എംപിമാരും ബിജെപിയിൽ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യസഭയിലെ എഎപിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിനെത്തുടർന്ന് പാർട്ടി നേതൃത്വവുമായി ഛദ്ദ ഭിന്നതയിലായിരുന്നു.

രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവർ ബിജെപി അധ്യക്ഷൻ നിതിൻ നബിന്റെ സാന്നിധ്യത്തിൽ ഇതിനകം അംഗത്വം സ്വീകരിച്ചു. ഹർഭജൻ സിംഗ്, സ്വാതി മലിവാൾ, രാജീന്ദർ ഗുപ്ത, വിക്രംജിത് സാഹ്നി എന്നിവർ ഉടൻ തന്നെ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam