രാഷ്ട്രപതിയുടെ സന്ദർശനം: തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

DECEMBER 2, 2025, 9:34 AM

തിരുവനന്തപുരം: രാഷ്ട്രപതി  ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ബുധനാഴ്ചയും (03.12.25) വ്യാഴാഴ്ചയും (04.12.25) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണർ (ട്രാഫിക്) പി അനിൽകുമാർ അറിയിച്ചു.

ബുധനാഴ്ച ഉച്ചക്ക് രണ്ട് മുതൽ രാത്രി ഒൻപത് മണി വരെയും വ്യാഴാഴ്ച രാവിലെ ആറു മുതൽ 11 മണിവരെയുമാണ് നിയന്ത്രണം. 

ബുധനാഴ്ച രാവിലെ ആറു മുതൽ 11മണി വരെ കവടിയാർ- വെള്ളയമ്പലം- മ്യൂസിയം-വേൾഡ്‌വാർ-വിജെറ്റി-ആശാൻ സ്ക്വയർ- ജനറൽ ആശുപത്രി-പാറ്റൂർ-പേട്ട-ചാക്ക - ആൾസെയിന്റ്സ്--ശംഖുംമുഖം റോഡിന്റെ ഇരുവശങ്ങളിലും  പാർക്കിംഗ്  നിരോധിച്ചു. കൂടാതെ ശംഖുംമുഖം - വലിയതുറ- പൊന്നറ-കല്ലുംമൂട് - ഈഞ്ചയ്ക്കൽ വരേയും നാളെ വെള്ളയമ്പലം - വഴുതക്കാട് -തൈക്കാട്- തമ്പാനൂർ ഫ്ലൈഓവർ- ചൂരക്കാട്ട് പാളയം -തകരപറമ്പ് മേൽ പാലം - ശ്രീകണ്ഠേശ്വരം പാർക്ക്- എസ് പി ഫോർട്ട് മിത്രാനന്ദപുരം -ഈഞ്ചക്കൽ -കല്ലുംമൂട്- പൊന്നറ പാലം - വലിയതുറ- ഡൊമസ്റ്റിക് എയർപോർട്ട് റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. അതീവ സുരക്ഷാ പ്രാധാന്യമുള്ള റൂട്ടിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും എസിപി അറിയിച്ചു.

രാഷ്ട്രപതിയുടെ റൂട്ട് സമയത്ത് പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതും  ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്. വിമാനത്താവളത്തിലേക്കും റയിൽവേസ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്. 

ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾക്ക് 9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam