അമേരിക്കൻ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

JULY 7, 2026, 2:27 AM

ന്യൂജേഴ്‌സി: അമേരിക്കൻ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ് 2026 ജൂലൈ 22 മുതൽ 25 വരെ ന്യൂജേഴ്‌സിയിലുള്ള ഭദ്രസാന ആസ്ഥാനത്ത് വച്ച് നടക്കുന്നതിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി അമേരിക്കൻ മലങ്കര അതിഭദ്രസാന മെത്രാപ്പോലീത്തായും പാത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമേനയും ഭദ്രാസന സെക്രട്ടറി റവ. ഫാദർ പോൾ തോട്ടക്കാട്ട്, ട്രഷറർ സിമി ജോസഫ്, ജോയിന്റ് സെക്രട്ടറി റവ. ഫാദർ ബെൽസൺ കുര്യാക്കോസ്, ജോയിന്റ് ട്രഷറർ ബോബി കുര്യാക്കോസ്, കൗൺസിൽ അംഗങ്ങൾ എന്നിവർ അറിയിച്ചു.

യാക്കോബായ സുറിയാനി ഓർത്തോഡ്ക്‌സ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൺ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഈ കോൺഫറൻസിൽ മുഖ്യ അതിഥിയായി പങ്കെടുക്കും. സ്ഥാനാരോഹണത്തിനു ശേഷം ആദ്യമായി അമേരിക്കയിൽ വരുന്ന ശ്രേഷ്ഠ ബാവയോടുള്ള ആദര സൂചകമായി 22-ാം തീയതി ബുധനാഴ്ച വൈകുന്നേരം നടത്തപ്പെടുന്ന ബാങ്ക്വറ്റിൽ എല്ലാവരും പങ്കളികളാകണമെന്ന് സംഘാടകർ അറിയിച്ചു.

അഭിവന്ദ്യ മോർ ദീവന്നാസിയോസ് യൂഹാനോൻ കാവാക്ക് മെത്രാപ്പോലീത്ത (സിറിയക് ഓർത്തഡോക്‌സ് ഈസ്‌റ്റേൺ ഭദ്രാസനം), അഭിവന്ദ്യ ഡോ. അയൂബ് മോർ സിൽവാനിയോസ് മെത്രാപ്പോലീത്ത (ക്‌നാനായ അഭിഭദ്രസാനം) എന്നിവർ ഈ ഫാമിലി കോൺഫറൻസിൽ വിശിഷ്ടാതിഥികളായിരിക്കും. ഈ വർഷത്തെ കൺവൻഷന്റെ കീനോട്ട് സ്പീക്കർ ആസ്‌ട്രേലിയായിൽ നിന്നുമുള്ള റവ. ഫാദർ ജേക്കബ് ജോസഫ് പിഎച്ച്ഡി ആയിരിക്കും.

vachakam
vachakam
vachakam

''യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവരെ അന്വേഷിപ്പിൻ അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ'' (യെശയ്യ 55.6) എന്നുള്ളതാണ് ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം. ഈ വർഷത്തെ യൂത്ത് സ്പീക്കർ റവ. ഫാദർ ജോസഫ് ഷമ്മാസ് ആയിരിക്കും. വളരെ പരിമിതമായ സീറ്റുകൾ കൂടി ബാക്കിയുള്ളതിനാൽ രജിസ്‌ട്രേഷൻ ജൂലൈ 15-ാം തീയതി വരെ നടത്താവുന്നതാണ് എന്ന് സംഘാടകർ അറിയിക്കുന്നു.

ആത്മീയത നിറഞ്ഞുനിൽക്കുന്ന ഈ കോൺഫറൻസിൽ വിവിധങ്ങളായ ധാരാളം കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. ബുധനാഴ്ച വൈകിട്ട് നടക്കുന്ന അനുമോദന സമ്മേളനത്തിലും ബാങ്ക്വറ്റിലും ശ്രഷ്ഠബാവയോടൊപ്പം വിവിധ സഭാ മേലദ്ധ്യക്ഷന്മാരും, സ്റ്റേറ്റ്, കൗണ്ടി പ്രതിനിധികളും, സാമൂഹിക പ്രവർത്തകരും പങ്കെടുക്കുന്നതാണ്.

ഈ കുടുംബസംഗമവും സ്വീകരണവും ചരിക്ര വിജയമാക്കി മാറ്റുവാൻ നിങ്ങളേവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണണെന്ന് അഭിവന്ദ്യ യൽദോ തീത്തോസ് തിരുമേനിയും ജനറൽ കൺവീനർ റവ ഫാദർ പോൾ തോട്ടക്കാട്ടും ജോയിന്റ് കൺവീനർ സിമി ജോസഫും കൗൺസിൽ അംഗങ്ങളും അറിയിച്ചു.

vachakam
vachakam
vachakam

വർഗീസ് പാലമയിൽ,  പി.ആർ.ഒ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam