തിരുവനന്തപുരം: തത്സമയ വിപണയിൽ നിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ നാളെ മുതൽ ലോഡ് ഷെഡ്ഡിങ് സാധ്യത. ഇന്നു മുതൽ ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി കിട്ടില്ല.
എന്നാൽ ഇന്ന് അവധിയായതിൽ ഉപയോഗം കുറവായിരിക്കുന്ന കണക്കു കൂട്ടലിലാണ് കെഎസ്ഇബി.
ഹിമാചൽ പ്രദേശിൽ നിന്ന് യൂണിറ്റിന് 14 രൂപ 50 പൈസ എന്ന ഉയർന്ന നിരക്കിൽ വാങ്ങിയിരുന്ന വൈദ്യുതിയുടെ ലഭ്യതയാണ് കഴിഞ്ഞ ദിവസത്തോടെ അവസാനിച്ചത്.
ഇത്രയും ഉയർന്ന വില നൽകി വൈദ്യുതി വാങ്ങുന്നത് തുടരാൻ സംസ്ഥാന ധനവകുപ്പ് അനുമതി നൽക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഒക്ടോബർ മാസം മുഴുവൻ 850 മെഗവാട്ട് വരെ വൈദ്യുതിയാണ് ഹിമാചലിൽ നിന്ന് ലഭിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
